
ലോകത്തിലെ ടി20 ലീഗുകളിലെല്ലാം കളിക്കാരെ ഫ്രാഞ്ചൈസികൾക്ക് ലേലത്തിലൂടെ വിൽക്കാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗും ആ കാര്യത്തിൽ വ്യത്യസ്തമല്ല. ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ, ക്രിക്കറ്റ് കളിക്കാർക്ക് ഒരുപാട് പ്രതിഫലം ലഭിക്കുന്നു.ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ സ്വന്തമാക്കിയപ്പോൾ പന്ത് ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി. ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് ആണ് പഞ്ചാബ് കിങ്സിൽ എത്തിയത്. എന്നിരുന്നാലും, മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്ക്ക് സോൾഡ് എന്ന വാക്ക് ഇഷ്ടമല്ല, താരങ്ങൾ കുറച്ചു കൂടി ബഹുമാനം അർഹിക്കുന്നു എന്നുമാണ് അദ്ദേഹം പറയുന്നത് .
ഹർഭജൻ സിങ് , ഉത്തപ്പയും ഐപിഎൽ ലേലത്തെക്കുറിച്ച് സംസാരിച്ചു.അതിൽ ഉത്തപ്പ പറഞ്ഞ കാര്യങ്ങളാണ് , സോൾഡ് എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല. ഭാവിയിൽ മാന്യമായ എന്തെങ്കിലും ഒരു വാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,എന്നുമാണ് ഉത്തപ്പ പറയുന്നത്.എന്നാൽ ഹർഭജൻ സിങ് പറയുന്നത്, നല്ല കളിക്കാർക്ക് ഫ്രാഞ്ചൈസികൾ ലഭിക്കാത്തതിനാൽ ചില സമയങ്ങളിൽ ഐപിഎൽ ലേലം വളരെ ക്രൂരമായി തോന്നുന്നു. ഷാർദുൽ താക്കൂറിനെപ്പോലുള്ള ഒരു കളിക്കാരൻ ലേലത്തിൽ വിറ്റുപോകാതെ ഇരുന്നതൊക്കെ കഷ്ടമാണ് എന്നാണ്.











