ഐ പി എൽ 2025; തോറ്റാലും ബൗളർമാരെ കുറ്റം പറയരുത്; മത്സരശേഷം രജത് പട്ടീദാർ പറയുന്നു

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ,ബാംഗ്ലൂർ കളിയുടെ എല്ലാ മേഖലകളിലും പിന്നോട്ട് പോയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഇന്നിംഗ്സ് വെറും 169 റൺസ് മാത്രമേ നേടിയുള്ളൂ. ഗുജറാത്ത് ആകട്ടെ ഒരു ബുദ്ധിമുട്ടും കൂടാതെ 17.5 ഓവറിൽ 8 വിക്കറ്റുകൾ കൈയിലിരിക്കെ ചേസ് പൂർത്തിയാക്കി. രജത് പട്ടീദാറിന്റെ നേതൃത്വത്തിൽ ഉള്ള ബാംഗ്ലൂർ ആകട്ടെ സീസണിലെ രണ്ട് മത്സരങ്ങളിൽ കാണിച്ച മികവിന്റെ ഏഴയലത്ത് എത്തിയതുമില്ല.ബോളർമാരുടെ മോശം പ്രകടനമാണ് തോൽവിക്ക് കൂടുതൽ കാരണമായത്.

എന്നാൽ , മത്സരശേഷം രജത് പട്ടീദാർ സംസാരിച്ചപ്പോൾ, ബൗളർമാരെ ഒരിക്കലും വിമർശിച്ചിരുന്നില്ല. മറിച്ച് ഗുജറാത്തിനെതിരെ ഞങ്ങൾ പൊരുതി എന്നാണ് ബാംഗ്ലൂർ പറഞ്ഞത്. ഞങ്ങൾ 200 റൺസ് നേടാൻ ശ്രമിച്ചില്ല, ഞങ്ങളുടെ ലക്ഷ്യം 190 ആയിരുന്നു. എന്നിരുന്നാലും, തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഒടുവിൽ ഞങ്ങൾക്ക് തിരിച്ചടിയായി. ഞങ്ങളുടെ ബാറ്റ്സ്മാൻമാരുടെ ഉദ്ദേശം മികച്ചതായിരുന്നു. എന്തായാലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് അവർക്ക് എളുപ്പമായിരുന്നില്ല.18-ാം ഓവറിലേക്ക് ബൗളർമാർ മത്സരം നീട്ടിയതിന് അഭിനന്ദനം. ജിതേഷ് ശർമ്മ, ലിയാം ലിവിംഗ്സ്റ്റൺ, ടിം ഡേവിഡ് എന്നിവർ ടീമിനായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു, രജത് പട്ടീദർ പറഞ്ഞു, മൂന്ന് മത്സരങ്ങളിൽ ആർസിബിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും ചെന്നൈ സൂപ്പർ കിംഗ്‌സിനുമെതിരെ എവേ മത്സരങ്ങളിൽ അവർ ജയിച്ചു കയറി.