ശരീരത്തിൽ അയണിന്റെ കുറവ് അറിയാ൦, ലക്ഷണങ്ങൾ ഇവ

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ അയൺ ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. അയണിന്റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

1 . വിളര്‍ച്ച, വിളറിയ ചര്‍മ്മം ,തുടങ്ങിയവയും അയണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

2 . അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്‍റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉന്മേഷക്കുറവ് തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണാം.

3 . നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണ൦

4 .ഇരുമ്പിന്‍റെ കുറവു മൂലം ചിലരില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം

5 .തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

6 . തലക്കറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

അയൺ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ, ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു.