
വഖഫ് ഭേദഗതിൽ രാജ്യസഭയിൽ കൂടി പാസാകുന്നതോടെ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ ഒഴുകിപ്പോകുമെന്ന് സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ ഇങ്ങനൊരു പ്രതികരണം.സിപിഎം എംപി കെ രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനായിരുന്നു ഇങ്ങനൊരു മറുപടി. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിക്കെതിരെ ഇപി ജയരാജൻ വിമർശനവുമായി രംഗത്തെത്തി.രാഷ്ട്രീയവും, സിനിമയും വേര്‍തിരിച്ചു കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്നാണ് സിപിഎം നേതാവ് ഇപി ജയരാജന്‍ പറയുന്നത്.
കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ തള്ളുമെന്ന് പറയുന്നത് ശരിയല്ല. സുരേഷ് ഗോപി ലോക്‌സഭയിൽ നടത്തിയ പ്രസ്താവന കേരളത്തോടുള്ള അവഹേളനമാണെന്നും,കേരളത്തെയും നിയമസഭയെയും അദ്ദേഹം അവഹേളിച്ചു എന്നും ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെ ആണ് പാര്‍ലമെന്റില്‍ അവഹേളിച്ചതെന്നും ഇ പി ജയരാജൻ വിമർശിച്ചു. കൂടാതെ പദവിക്ക് ചേരാത്ത അപക്വം ആയ പ്രതികരണമാണ് സുരേഷ് ഗോപി നടത്തിയതെന്നും, രാഷ്ട്രീയവും ,സിനിമയും വേര്‍തിരിച്ചു കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ലന്നും, അത് സുരേഷ് ഗോപി തിരുത്തണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.











