
കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നതും, പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹത്തിന്റെ ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല അതാണ് യാഥാർത്ഥ്യമെന്നും കെ സുധാകരൻ പരിഹസിച്ചു. പാർലമെന്റിനകത്തും പുറത്തും പറയുന്നതെന്തെന്ന് സുരേഷ് ഗോപിക്കു തന്നെ അറിയില്ല. നാടകീയതയാണ് മുഴുവൻ. ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല അതാണ് യഥാർഥ്യം.അതുപോലെ ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടത് , എന്നാൽ സുരേഷ് ഗോപി പറയുന്നതും, പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം,ആശാ സമരത്തിൽ പ്രശ്നം പരിഹരികേണ്ടത് സർക്കാർ. സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണിത്. മനുഷത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് ഒരു തൊഴിലാളി വർഗ്ഗ സർക്കാർ എന്ന് അവകാശപെടാൻ ഏത് സഖാവിന് കഴിയും. പാർട്ടിയുടെ നിലപാടിനെതിരെ നിൽക്കുന്ന ഐഎൻടിയുസി പ്രസിഡന്റിനെ താലോലിക്കാനാകില്ല. പാർട്ടി വിശദീകരണം ചോദിച്ചു, ചന്ദ്രശേഖരൻ മറുപടി നൽകിയില്ല. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കി. കേന്ദ്ര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മാധ്യമപ്രവർത്തകരോട് ഗസ്റ്റ് ഹൗസിന്‍റെ റിസപ്ഷൻ ഏരിയയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി എത്തിയപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.











