ഐപിൽ 2025- വാഷിങ് ടൺ സുന്ദറിന്റെ പുറത്താക്കൽ തീരുമാനം വലിയ വിവാദത്തിൽ

ഐപിഎലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാണംകെട്ട തോൽവി കരസ്ഥമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. 7 വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും തോൽവി ഏറ്റുവാങ്ങിയത്. ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ശുഭ്മാൻ ഗിലിന്റെയും ,വാഷിംഗ്‌ടൺ സുന്ദറിന്റെയും മികവിലാണ് സൺറൈസേഴ്‌സ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. എന്നാൽ മത്സരത്തിൽ എസ്‌ആർ‌എച്ച് ബൗളർമാരെ കീഴടക്കി വാഷിങ്ടൺ മികച്ച ഫോമിലായിരുന്നു. വെറും 29 ബോളില്‍ വാഷിങ്ടണ്‍ 49 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ഒടുവിൽ അർധ സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ മുഹമ്മദ് ഷമിയുടെ പന്തിൽ അദ്ദേഹം പുറത്താക്കി. എന്നാൽ ആ പുറത്താക്കലുമായി ബന്ധപ്പെട്ട സംഭവം വൻ വിവാദത്തിലേക്ക് പോയി.

ഷമിയുടെ പന്തിൽ വാഷിംഗ്ടൺ സ്വീപ്പർ കവറിലേക്ക് അടിക്കുകയും തുടർന്ന് അനികേത് വർമ മുന്നിലോട്ട് ചാടി ക്യാച്ച് എടുക്കുകയും ചെയ്തു. എന്നിരുന്നാലും അത് കൈക്കലാക്കിയോ ഇല്ലയോ എന്ന് അംപയർമാർക്ക് ഉറപ്പില്ലായിരുന്നു. റിവ്യൂവിലെ ചില റീപ്ലേകളിൽ പന്ത് നിലത്ത് തൊട്ടിരിക്കാമെന്ന് തോന്നിപ്പിച്ചെങ്കിലും തേർഡ് അംപയർ ഔട്ട് തീരുമാനിച്ചു. തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വാഷിങ്ടണും ക്രീസിലുണ്ടായിരുന്ന ശുഭ്മന്‍ ഗില്ലും തീര്‍ത്തും അസംതൃപ്തരായാണ് കാണപ്പെട്ടത്. എന്നാൽ ശുഭ്മന്‍ ഗിൽ ഓണ്‍ഫീല്‍ഡ് അംപയര്‍മാരോട് ഇതിന് കുറിച്ച് സംസാരിച്ചിരുന്നു, എന്നാൽ ഫലം ഉണ്ടായില്ല