
ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. തന്റെ രാഷ്ട്രീയവും വിശ്വാസവും കൊണ്ട് പലപ്പോഴും കമല്‍ ഹാസന്‍ ശ്രദ്ധ നേടാറുണ്ട്. ഈശ്വരവിശ്വാസിയല്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള കമല്‍ ഹാസന്‍ തന്റെ പഴയൊരു അനുഭവം പങ്കുവെക്കുകയാണ്.രാജ്യസഭാ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് വളരെ അടുത്ത സുഹൃത്താണ്, ഒരിക്കല്‍ ബ്രിട്ടാസ് തന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു, കമല്‍ ഹാസന്‍ പറഞ്ഞു. താന്‍ ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നുള്ള ആളല്ലേ, അപ്പോൾ രണ്ട് കല്യാണം കഴിക്കാന്‍ പാടുണ്ടോ എന്നായിരുന്നു, തന്നോടുള്ള ബ്രിട്ടാസിന്റെ ചോദ്യ൦.

ഒരുപാട് കോളേജ് വിദ്യാര്‍ത്ഥികള്‍ അന്ന് വേദിയിലുണ്ടായിരുന്നു. ബ്രാഹ്‌മണനായ ഒരാള്‍ക്ക് രണ്ട് കല്യാണം കഴിക്കാന്‍ പാടില്ലേയെന്ന് താന്‍ തിരിച്ച് ചോദിച്ചെന്നും കമല്‍ ഹാസന്‍ പറയുന്നു. ശ്രീരാമന്റെ പാത പിന്തുടരുന്ന ബ്രാഹ്‌മണര്‍ക്ക് രണ്ടു വിവാഹം ചെയ്യാമോ, അപ്പോൾ താൻ പറഞ്ഞു, ഞാൻ ശ്രീരാമനില്‍ വിശ്വസിക്കുന്ന ആളല്ലെന്നും, ശ്രീരാമന്റെ അച്ഛനെയാണ് താന്‍ പിന്തുടരുന്നതെന്ന് മറുപടി നല്‍കി കമൽ ഹാസൻ പറഞ്ഞു.
കൂടാതെ ശ്രീരാമന്റെ അച്ഛനെ നോക്കുമ്പോള്‍ ഇനിയും ഒന്ന് ബാക്കിയുണ്ടെന്നും താൻ തമാശരൂപത്തില്‍ പറഞ്ഞു എന്നും കമൽ ഹാസൻ പറയുന്നു. ‘തഗ് ലൈഫിന്റെ’ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.












