നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവുണ്ടോ? അറിയാൻ ഇതാ അഞ്ച് ലക്ഷണങ്ങൾ

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ഇത് ആവശ്യമാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും.ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1 ക്ഷീണം, തളര്‍ച്ച – ഒരു കാരണവുമില്ലാതെ ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ എന്നിവയുണ്ടാകുന്നത് ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവു മൂലമാകാം.

2 . ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം – ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം എന്നിവയും ചിലപ്പോള്‍ ഇതുമൂലമുള്ള സൂചനയാകാം.

3 . വിളറിയ ചര്‍മ്മം- വിളറിയ ചര്‍മ്മവും വിളര്‍ച്ചയുടെ അഥവാ ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

4 .പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങൾ- പെട്ടെന്ന് പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങളും ചിലപ്പോള്‍ അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം.

5 . ശ്വസിക്കാനുള്ള ബുദ്ധിമുട്ട് – ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, വിചിത്രമായ ചില ഭക്ഷണകൊതികള്‍ തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാകാം.