
ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ഇത് ആവശ്യമാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും.ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1 ക്ഷീണം, തളര്‍ച്ച – ഒരു കാരണവുമില്ലാതെ ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ എന്നിവയുണ്ടാകുന്നത് ചിലപ്പോള്‍ ഇരുമ്പിന്റെ കുറവു മൂലമാകാം.
2 . ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം – ഇടയ്ക്കിടെയുള്ള തലവേദന, തലക്കറക്കം എന്നിവയും ചിലപ്പോള്‍ ഇതുമൂലമുള്ള സൂചനയാകാം.
3 . വിളറിയ ചര്‍മ്മം- വിളറിയ ചര്‍മ്മവും വിളര്‍ച്ചയുടെ അഥവാ ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
4 .പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങൾ- പെട്ടെന്ന് പൊട്ടുന്നതോ ആകൃതി തെറ്റിയതോ ആയ നഖങ്ങളും ചിലപ്പോള്‍ അയേണിന്റെ കുറവിന്റെ സൂചനയാകാം.
5 . ശ്വസിക്കാനുള്ള ബുദ്ധിമുട്ട് – ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, വിചിത്രമായ ചില ഭക്ഷണകൊതികള് തുടങ്ങിയവയും ഇരുമ്പിന്റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാകാം.











