
നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യ്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. പി വി അന്‍വര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്‍വര്‍ തങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫിന് ഇത് വരെ കിട്ടാത്ത വോട്ട് ലഭിക്കും. ആര്യാടന്‍ മുഹമ്മദിന് പോലും കിട്ടാത്ത അത്രയും വോട്ട് കിട്ടും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ അടക്കം ഞങ്ങള്‍ക്ക് വോട്ട് ചെയ്യും.സിപിഐഎമ്മിന് തീവ്ര വലത് പക്ഷ നിലപാട് ആണ്. കൂടാതെ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും , അതീവ ഗുരുതരമായ ആരോപണമാണ് വീണയ്ക്ക് നേരെ ഉയര്‍ന്നത്തെന്നും മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വം ഉണ്ട്ന്നും , ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.











