
വലിയ എസ്‌യുവികൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചിട്ടും കസ്റ്റമർക്ക് താങ്ങാനാവുന്ന വിലയിലുള്ള കാറുകൾ കാർ നിർമ്മാതാക്കൾക്ക് ഗണ്യമായ വിൽപ്പനയാണ് നേടി കൊടുക്കുന്നത്. ഇത് കണക്കിലെടുത്ത് 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള നിരവധി പുതിയ മോഡലുകളാണ് ഈ വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വരാനിരിക്കുന്ന കാറുകൾ നോക്കാം.
പുതിയ നിസ്സാൻ 7-സീറ്റർ കോംപാക്റ്റ് എംപിവി- ഇന്ത്യൻ വിപണിയിൽ പുതിയ 7 സീറ്റർ എംപിവി പുറത്തിറക്കുമെന്ന് നിസ്സാൻ സ്ഥിരീകരിച്ചിരുന്നു.CMF-A പ്ലാറ്റ്‌ഫോമുമായി അതിന്റെ അടിസ്ഥാന ഘടകങ്ങൾ പങ്കിടും. മൂന്ന്-വരി കോംപാക്റ്റ് എംപിവിയിൽ 72 bhpയും 96 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 1.0 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. ഇത് 5-സ്പീഡ് മാനുവലുംഎ എം ടി ഗിയർബോക്സുമായി ഇണചേരും.
ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്- വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെസ്റ്റ് മോഡൽ ഇതിനകം തന്നെ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഎൻജി ഫ്യുവൽ ഓപ്ഷനോടൊപ്പം പരിചിതമായ 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ ആൾട്രോസിന് കരുത്ത് പകരുന്നത് തുടരും.
റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ്- റെനോയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള മോഡലാണ് ട്രൈബർ. ആഭ്യന്തര വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ കാറിന് ഈ വർഷം ശരിയായ മിഡ്-സൈക്കിൾ അപ്‌ഡേറ്റ് ലഭിക്കും.മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ, ട്രൈബർ പരിചിതമായ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് നൽകുന്നത്.











