
ഐപിഎല്ലിൽ തുടർച്ചയായ ആറാം ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന് തൊട്ടരികിൽ നിൽക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 100 റൺസിന്റെ തകർപ്പൻ ജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇപ്പോഴിതാ മുംബൈ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ അവർ തന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സ്വന്തമാക്കും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്.
ഈ വർഷം മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയില്ലെങ്കിൽ, മറ്റ് ഫ്രാഞ്ചൈസികളും ട്രോഫി ഉയർത്താൻ അർഹരല്ല. ജസ്പ്രീത് ബുംറ തിരിച്ചുവരുമ്പോൾ അദ്ദേഹം ഒരു ബാഹുബലിയെപ്പോലെയാണെന്ന് ഞാൻ കരുതുന്നു. അവർക്ക് ബൗളിംഗ് ഓപ്ഷനുകളായി ബോൾട്ട്, ചാഹർ, വിൽ ജാക്സ്, ഹാർദിക്, കരൺ ശർമ്മ, കോർബിൻ ബോഷ് എന്നിവരുണ്ട്. ടൂർണമെന്റ് ജയിക്കാൻ കഴിയുന്ന ടീം അവർക്കുണ്ട്, ഇത് അവരുടെ വർഷമാണ്. ആർക്കും അവരെ പിടിക്കാൻ കഴിയില്ല, ആറാം തവണയും അവർ ട്രോഫി ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്











