വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണം; രാഹുൽ മാങ്കൂട്ടത്തിൽ

വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒരു പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും, പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ കാണിക്കുന്ന പക്വത എങ്കിലും മുതിര്‍ന്ന നേതാക്കള്‍ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന്, പാർട്ടി പ്രവർത്തകരുടെ വേദനയാണ് ഞാൻ പങ്കുവെക്കുന്നത് രാഹുൽ പറഞ്ഞു.

കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണ് , അദ്ദേഹം കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും രാഹുൽ പറഞ്ഞു. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്.നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കോണ്‍ഗ്രസിന് ഒരു നേതാവുണ്ടോയെന്ന് പലപ്പോഴും ഉയരുന്ന ചോദ്യമാണെന്നും എന്നാല്‍ സി.പി.ഐ.എമ്മിനെപ്പോലെ ഒരു നേതാവല്ല ഒരുപാട് നേതാക്കളുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സി.പി.ഐ.എമ്മിന് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണ് എല്ലാമെന്നും രാഹുല്‍ വിമര്‍ശിച്ചു.