ipl 2025; ഞങ്ങൾ നേടിയ സ്കോറുമായി ഞങ്ങൾ നന്നായി പൊരുതി, ഞാനും അവനും ചേർന്നാണ് മുംബൈയെ തോൽപ്പിച്ചത്,ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങി. ജയിച്ചാൽ പ്ലേ ഓഫ് സ്ഥാനവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും ലക്ഷ്യമിട്ട മുംബൈ തോൽവിക്ക് പിന്നാലെ നാലാം സ്ഥാനത്തേക്ക് വീണു. തുടർച്ചയായ ആറ് ജയങ്ങൾക്ക് ശേഷമാണ് മുംബൈ തോൽവിയറിയുന്നത്.156 റൺസ് പിന്തുടരുന്നതിനിടെ ഗുജറാത്ത് 18-ാം ഓവറിൽ 132/6 എന്ന നിലയിലായിരുന്നു. എന്നാൽ മഴക്ക് ശേഷം 6 പന്തിൽ 15 റൺസ് എന്ന നിലയിൽ ലക്ഷ്യം ചുരുക്കി. ദീപക് ചാഹർ എറിഞ്ഞ ഓവർ നാടകിയമായിരുന്നു. അവിടെ പിറന്ന നോ ബോൾ ടീമിന്റെ തോൽവിയിൽ വലിയ പങ്കുവഹിച്ചു.

ഇത് കൂടാതെ 18 റൺ പിറന്ന ഹാർദിക് എറിഞ്ഞ കളിയുടെ എട്ടാം ഓവർ ഗുജറാത്തിനെ വലിയ രീതിയിൽ സഹായിച്ചു. ഇപ്പോൾ ഈ സംഭവത്തെ കുറിച്ച് ഹർദിക് പാണ്ഡ്യപറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ ആകുന്നത്,ഞാനും അവസാന ഓവർ എറിഞ്ഞ ദീപകും ഞങ്ങൾക്ക് നഷ്ടം വരുത്തിവച്ചു. നോ ബോൾ എറിയുന്നത് കുറ്റകരമാണ്. കാരണം അത് നിങ്ങളെ തിരിച്ചടിക്കും. എന്നിരുന്നാലും, കുറഞ്ഞ സ്കോറിലേക്ക് ഒതുങ്ങിയതിനുശേഷം മികച്ച രീതിയിൽ തിരിച്ചടിച്ച ഞങ്ങളുടെ ബൗളർമാരുടെ മൊത്തത്തിലുള്ള പരിശ്രമത്തിൽ ഞാൻ സന്തുഷ്ടനാണ്.

രണ്ടാം ഇന്നിംഗ്സിൽ മഴ പെയ്തുകൊണ്ടിരുന്നതിനാൽ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു, ഞങ്ങൾ നേടിയ സ്കോറുമായി ഞങ്ങൾ നന്നായി പൊരുതി. മാർജിനുകളുടെ ഒരു കളിയായിരുന്നു അത്. ബാറ്റിംഗ് എളുപ്പമുള്ള ട്രാക്ക് ആയിരുന്നില്ല. ഞങ്ങളുടെ ബോളർമാർ നന്നായി പൊരുതി, ഹർദിക് പറഞ്ഞു.