അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ, ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നത് തന്റെ ദൗത്യ൦, രാജീവ് ചന്ദ്രശേഖർ

അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എന്നാലവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം ഒരു വികസനവും ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ അവർ പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരാണ് ശരിക്കും വർഗീയവാദികൾ. എന്തുകൊണ്ടാണ് ഇപ്പോഴും മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്. 35 വർഷമായി നിലനിൽക്കുന്ന പ്രശ്നമല്ലേ അത് രാജീവ് ചന്ദ്രശേഖർ പറയുന്നു.

മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ ബിൽ കൊണ്ടു വന്നത് ബിജെപിയാണ്.ഇനിയും കേരളത്തിൽ മാറ്റം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ദൗത്യ൦ , കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെനിന്ന് താൻ പോകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു.

എന്നാൽ ട്രോളുകളെ പേടിച്ച് ഓടിയൊളിക്കുന്ന ആളല്ല താനെന്ന് കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.വിഴിഞ്ഞം തുറമുഖ സമർപ്പണ ചടങ്ങിലെ എന്റെ സാന്നിധ്യത്തെ ട്രോളാക്കി ചിത്രീകരിച്ചതിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകനാണ്. ‌ഞാൻ പട്ടാളക്കാരന്റെ മകനാണ്. ഡൽഹിയിൽ കോൺഗ്രസ് രാജവംശവും കേരളത്തിൽ കമ്യൂണിസ്റ്റ് രാജവംശവുമുണ്ട്. അവിടെയും ഇവിടെയുമുണ്ട് മകളും ,മരുമകനും. നേതാവാകാൻ വേണ്ടിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റായത്, എന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു.