
മലയാളത്തിൽ നിരവധി സിനിമകൾ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ശങ്കരാടി, ഇപ്പോൾ നടന്റെ കുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് പാർവതി രാജൻ ശങ്കരാടി. സംവിധായകൻ രാജൻ ശങ്കരാടിയുടെ മകളാണ് പാർവതി രാജൻ ശങ്കരാടി. ഇപ്പോൾ സിനിമാ ബാക്ക്ഗ്രൗണ്ടില്‍ നിന്നാണ് താൻ വരുന്നതെങ്കിലും സിനിമക്ക് വേണ്ടി അതുപയോഗിക്കാറില്ലെന്ന് പറയുകയാണ് പാർവതി രാജൻ ശങ്കരാടി. ഒരു ചാനൽ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ.

സുരേഷ് ഗോപിയുടെ ‘പാപ്പൻ’ എന്ന ചിത്രത്തിലും പുതുമുഖ സംവിധായകൻ ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഒഡീഷന്‍സ് വഴിയാണ് സിനിമ എല്ലാം കിട്ടിയത് എന്നാൽ അവിടെ ചെന്ന് കഴിയുമ്പോള്‍ അച്ഛനെ പരിചയമുള്ള ആരെങ്കിലും ഉണ്ടാകു൦ പാർവതി പറയുന്നു. എന്നാൽ അങ്ങനെ പരിചയമില്ലാത് കിട്ടിയത് പാപ്പൻ എന്ന സിനിമ മാത്രമാണ്.
അത് ,താൻ സംവിധായകൻ ജോഷിയെ നേരിട്ട് വിളിച്ച് ചോദിച്ചതാണ്. മൂവി തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍. വിളിച്ച് എന്തെങ്കിലും ക്യാരക്ടര്‍ ഉണ്ടോയെന്ന് സംസാരിച്ചപ്പോള്‍ ആള് കാണാന്‍ വരാന്‍ പറഞ്ഞു. പക്ഷെ, ഞാന്‍ കാണാന്‍ ചെല്ലേണ്ട ദിവസം ആള്‍ക്ക് ലൊക്കേഷന്‍ കാണാന്‍ പോകാനുണ്ടായിരുന്നു. ജോഷി അങ്കിള് എന്നെ നേരിട്ട് വിളിച്ച് പറയുകയായിരുന്നു ഇന്ന് വരണ്ട എന്ന്. അച്ഛനുമായുള്ള അടുപ്പം കൊണ്ടാണ് അങ്കിള്‍ അങ്ങനെ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ആളുടെ ചീഫ് അസോസിയേറ്റ് ആയിരുന്നു,’ പാർവതി പറയുന്നു.












