
തുടരും എന്ന ചിത്രത്തില്‍ സി.പി.ഒ സുധീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ഫര്‍ഹാന്‍ ഫാസിൽ ആയിരുന്നു, ചിത്രത്തില്‍ മോഹന്‍ലാലുമൊത്ത് നിരവധി കോമ്പിനേഷന്‍ സീനുകള്‍ ഫര്‍ഹാന് ലഭിച്ചിരുന്നു. ഇപ്പോൾ, സുധീഷും, ഷണ്മുഖവുമായുള്ള ചില രംഗങ്ങളെ കുറിച്ചും, തന്റെ കണ്ണിന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ചിത്രീകരിച്ചതിനെ കുറിച്ചു൦ പറയുകയാണ് ഫർഹാൻ, ഒരു ചാനൽ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.തന്റെ കണ്ണ് കണ്ടിട്ടാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് തരുണ്‍ പറയുമായിരുന്നു ,ഫർഹാൻ പറയുന്നു.

ഫഹദിന്റെ കണ്ണാണ് നിനക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫഹദിന്റെ കണ്ണ് മാത്രമേയുള്ളൂ. കഴിവില്ല അത് ഓര്‍ത്തോണം എന്ന് ഞാനും പറയും. തരുണാണ് അത് എക്‌സ്ട്രാക്ട് ചെയ്ത് എടുത്തത്.പിന്നെ ഫഹദിന്റെ കണ്ണിന്റെ ഡിസ്‌കഷന്‍ എപ്പോഴും വരാറുള്ള ഒന്നാണല്ലോ. അവിടെ പിന്നെ കഴിവ് കൂടുതലുള്ളതുകൊണ്ട് കംപാരിസന്‍ ചെയ്യേണ്ട പ്രശ്‌നമൊന്നും വരുന്നില്ല.
പക്ഷേ കണ്ണിന് സിമിലാരിറ്റിയുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. ചിലപ്പോള്‍ കളറിന്റെയോ മറ്റോ ആയിരിക്കും. ഫഹദിന്റെ വോയ്‌സുമായി സാമ്യമുണ്ടെന്ന് റിയല്‍ ലൈഫില്‍ ആരും പറഞ്ഞിട്ടില്ലാ. ഷണ്മുഖം സുധീഷിന്റെ വിരല്‍ ഒടിക്കുമ്പോള്‍ സുധീഷിന്റെ കണ്ണിന്റെ ഒരു ക്ലോസ് ഉണ്ട്. ലാലേട്ടന്റെ കണ്ണിന്റെ ക്ലോസും എന്റെ കണ്ണിന്റെ ക്ലോസും അതെപ്പോഴും തരുൺ പറയുമായിരുന്നു ഫർഹാൻ പറയുന്നു.












