
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് അല്‍ത്താഫ് സലിം. നിരവധി സിനിമകളില്‍ ചെറുതും, വലുതുമായ നിരവധി വേഷങ്ങള്‍ താരം ചെയ്തിരുന്നു.ഇപ്പോൾ താന്‍ നായകനാകുന്ന സിനിമകളെ കുറിച്ച് പറയുകയാണ് നടന്‍, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് അൽത്താഫിന്റെ ഈ വെളിപ്പെടുത്തൽ , ഒരു സിനിമയിലെ പ്രധാന നായകനാകുമ്പോള്‍ ഭാരം തോന്നില്ലേയെന്ന ആങ്കറിന്റെ ചോദ്യത്തിന് അല്‍ത്താഫിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സിനിമയിലെ പ്രധാന നായകനാകുമ്പോള്‍ ഭാരം തോന്നില്ലേയെന്ന് ചോദിച്ചാൽ ‘ഇല്ല’ എന്നേ പറയാൻ ആദ്യം കഴിയൂ.

ന്ദാകിനി എന്ന സിനിമക്ക് ശേഷം ഞാന്‍ സംവിധാനത്തിലേക്ക് കയറി. പിന്നെ ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അടുത്ത പടത്തില്‍ അഭിനയിക്കുന്നത്. ആ ഒരു വര്‍ഷത്തിന്റെ ഇടയില്‍ ഞാന്‍ വേറെ സിനിമകളൊന്നും ചെയ്തിട്ടില്ല. സംവിധാനം തന്നെയായിരുന്നു ആ സമയത്ത് ചെയ്തത്. ഇപ്പോള്‍ വീണ്ടും അഭിനയം തുടങ്ങിയപ്പോള്‍ ലീഡ് റോളില്‍ തന്നെയാണ് എത്തുന്നത്. ഇന്നസെന്റ് എന്നാണ് ആ സിനിമയുടെ പേര്.
അതിന്റെ ടൈറ്റിലൊന്നും സത്യത്തില്‍ റിവീല്‍ ചെയ്തിട്ടില്ല. സിനിമയുടെ വര്‍ക്ക് ഏകദേശം തീരാറായി. ഷൂട്ട് രണ്ട് ദിവസത്തിന്റെയുള്ളില്‍ തീരും. ആ സിനിമയില്‍ ഹ്യൂമറാണ്. ഹ്യൂമറിന് വേണ്ടിയാണ് നമ്മളെ വിളിക്കുന്നത്. പറ്റുന്ന പരിപാടി ഞാന്‍ ചെയ്യുന്നുണ്ട്.വില്ലന്‍ റോളുകളൊന്നും എനിക്ക് വന്നിട്ടില്ല. മീശയൊക്കെ വന്ന് തുടങ്ങാന്‍ 10 വര്‍ഷമെടുക്കും. അപ്പോഴേക്കും ഞാന്‍ ഫീല്‍ഡ് ഔട്ടാകും, അതുകൊണ്ട് തന്നെയാണ് ഞാൻ മീശ വെക്കാത്തതും നടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.നായകനായത് കൊണ്ട് ഡാന്‍സൊക്കെയുണ്ടാകും. അങ്ങനെയുള്ള ബാധ്യതകളൊക്കെ വരുന്നുണ്ട്. അത് എന്ത് ചെയ്യണം എന്ന ചിന്തയിലാണ് ഞാന്‍. എന്തായാലും നോക്കാം, നടൻ പറഞ്ഞു.












