ചതി എന്ന പ്രയോഗത്തിന് അർഹൻ പിണറായിവിജയൻ, ബിജെപി അക്കൗണ്ട് തുറന്നുകൊടുത്തത് മുഖ്യമന്ത്രി; രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എഐസിസി സംസ്ഥാന സെക്രട്ടറി കെ സി വേണുഗോപാൽ. ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് പിണറായി വിജയൻ. പിണറായി എന്നും പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തത് മുഖ്യമന്ത്രി തന്നെയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തെപ്പോലെ സ്വഭിമാനമുള്ള ഒരു ജില്ലയെ അപമാനിച്ചത് മറക്കാൻ കഴിയാത്തതാണ്. പിണറായി പണക്കാടുതങ്ങളെയും അപമാനിക്കാൻ ശ്രമിച്ചു.ദേശീയപാത തകർന്നിട്ടും അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ക്രിസ്ത്യൻ സമുദായത്തിനെതിരെ ബിജെപി അക്രമങ്ങൾ നടത്തുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.നിലമ്പൂരിന്റെ മണ്ണ് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന മണ്ണാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യാടന്റെ മനസ് ഇപ്പോഴും ഇവിടെ സജീവമാണ്. അദ്ദേഹം ഉൾക്കൊണ്ട മൂല്യങ്ങളാണ് നമ്മെ നയിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.