
രണ്ട് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി മോഹന്‍ലാല്‍ തന്റെ താരസിംഹാസനം വീണ്ടെടുത്ത വര്‍ഷമാണ് ഈ വര്ഷം. പുതിയ സിനിമകള്‍ മാത്രമല്ല, പഴയ സിനിമകളുടെ റീ റിലീസും മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കുന്നതിന്റെ തെളിവാണ് ഇന്ന് സോഷ്യൽ മീഡിയിൽ കാണാൻ സാധിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ തിയേറ്ററുകളിലെത്തിയ ഛോട്ടാ മുംബൈ 4K സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ് തീയറ്ററുകളിൽ.കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളെല്ലാം തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഉത്സവപ്പറമ്പാക്കി മാറ്റിയ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കാണാൻ കഴിയുന്നത്.
1100 സീറ്റുകളുള്ള എറണാകുളം കവിത, 1000 സീറ്റുകളുള്ള തിരുവനന്തപുരം ഏരീസ് പ്ലെക്‌സ്, 980 സീറ്റുകളുള്ള കോട്ടയം അഭിലാഷ് എന്നീ തിയേറ്ററുകള്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം നടന്നത് .ചിത്രത്തിലെ പല രംഗങ്ങള്‍ക്കും നിലക്കാത്ത കൈയടികളായിരുന്നു. വില്ലനായി വേഷമിട്ട കലാഭവന്‍ മണിയുടെ ഇന്‍ട്രോയ്ക്കും കൈയടികള്‍ ലഭിച്ചു. ചിത്രത്തിലെ പാട്ടുകള്‍ക്ക് സ്‌ക്രീനിന്റെ മുന്നില്‍ നൃത്തം വെക്കുന്ന പ്രേക്ഷകരുടെ വീഡിയോകളും ഇതിനോടകം വൈറലായി.
പുതിയ റിലീസുകള്‍ക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്തതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോർട്ട്.മലയാളത്തിലെ എക്കാലത്തെയും മികച്ച കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറുകളിലൊന്നാണ് ഛോട്ടാ മുംബൈ. അതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കില്‍ മോഹന്‍ലാല്‍ തലയായി അവതരിച്ചപ്പോള്‍ മികച്ച സിനിമാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.




