
‘യോദ്ധ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മധുബാല. ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് മധുബാല. ‘കണ്ണപ്പ’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഞാനും അദ്ദേഹവുമായുള്ള സീനുകൾ കണ്ണപ്പ എന്ന ചിത്രത്തിലില്ലാ, എങ്കിലും വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. യോദ്ധയിൽ അഭിനയിക്കുമ്പോൾ തനിക്ക് ഇരുപത്തിരണ്ട് വയസ് ആയിരുന്നു മധുബാല പറയുന്നു.

അന്ന് സിനിമയെക്കുറിച്ച് ഒരു ധാരണയൊന്നും തനിക്കില്ലായിരുന്നു. മലയാളം അറിയില്ലായിരുന്നു ,അന്ന് തന്റെ കൂടെ അഭിനയിച്ച എല്ലാവരും സീനിയേഴ്സ് ആയിരുന്നു, മോഹൻലാൽ തന്നെ ഒരുപാട് കെയർ ചെയ്തുവെന്നും മധുബാല പറയുന്നു. ഇപ്പോൾ കണ്ടപ്പോഴും അദ്ദേഹത്തിന് ഒരു വ്യത്യാസവുമില്ല, ലാലേട്ടൻ അന്ന് അത്രക്ക് കെയർ ചെയ്യുമായിരുന്നു . ഞാൻ കാരണം റീടേക്ക് ചെയ്യേണ്ടിവന്നാലും ഒരുമടിയുമില്ലാതെ അദ്ദേഹം ചെയ്യും. മൂന്നു പതിറ്റാണ്ടിനു ശേഷം ഇപ്പോൾ മറ്റൊരു സെറ്റിൽ ഞങ്ങൾ കാണുന്നു ഒരു വ്യത്യാസവുമില്ല. അതേ ലാലേട്ടൻ. നമ്പർ ഷെയർ ചെയ്‌തു.
കണ്ണപ്പ ഒരുപാടു പ്രതീക്ഷയുള്ള സിനിമയാണ്. ഇതുവരെ ചെയ്യാത്ത വേഷമാണ്. എന്റെ കഥാപാത്രത്തിന്റെ സ്ക്രീൻടൈം കുറവാണ്. പക്ഷേ, പവർഫുൾ ക്യാരക്ടറാണ്. പടനായികയുടെ വേഷം. ഇതു സ്ത്രീകൾക്ക് ശബ്‌ദമുള്ള കാലമാണ്. ഈ കഥാപാത്രം മുന്നിലെത്തിയപ്പോൾ അതാണു മനസിലേക്ക് വന്നത്,മധുബാല പറയുന്നു.












