
കോൺഗ്രസ് മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു, സിപിഐഎം പിബി അംഗം എ വിജയരാഘവന്‍ പറയുന്നു.വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരനാണ്. ഹീനമായ പ്രവർത്തിയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളെ വഴിക്കടവ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തു൦ എ വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞദിവസം കോൺഗ്രസ് നടത്തിയത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ആശുപത്രിയുടെ റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. മരണവീടിന്റെ സമീപത്തെ മതിലിൽ ഇന്നലെ രാത്രി സ്ഥാനാർഥിയുടെ ചിഹ്നം പതിക്കുകയായിരുന്നു. കോൺഗ്രസ് ശ്രമിക്കുന്നത് ഒരു രക്തസാക്ഷിയെ കിട്ടുമോ എന്നാണ്, എ വിജയരാഘവൻ കുറ്റപ്പെടുത്തി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മറ്റൊന്നും കോൺഗ്രസിന് ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇത് ആയുധമാക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. ഈ നിലയില്‍ വന്യജീവി പ്രശ്‌നം ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി,
നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എത്തിയതാണ് എ വിജയരാഘവന്‍. അതേസമയം, ഇന്നലെയാണ് വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അനന്തു ഷോക്കേറ്റ് മരിക്കുന്നത്. സമീപത്തെ തോട്ടിൽ മീൻപിടിക്കുന്നതിനെ അനന്തുവിനും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല.











