
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്ന് നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെ ആണ് വിജയ് ഈ കാര്യം വ്യക്തമാക്കിയത്. മധുരൈ ജില്ലയിലെ മറ്റ് ഒന്‍പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു. ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ അധികാരത്തിലെത്തുമെന്നും വിജയ് അവകാശപ്പട്ടു.
‘സിംഹം എപ്പോഴും സിംഹമാണ്. കാട്ടില്‍ ധാരാളം കുറുക്കന്മാരും മറ്റു മൃഗങ്ങളും ഉണ്ടാകും. പക്ഷേ ഒരൊറ്റ സിംഹമേ ഉണ്ടാകൂ, അത് ഒറ്റയ്ക്കാണെങ്കിലും ആ കാട്ടിലെ രാജാവ് അത് തന്നെയായിരിക്കും. സിംഹം ഇവിടെ വന്നിരിക്കുന്നത് വേട്ടയാടാനാണ്,’ വിജയ് പറഞ്ഞു.
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ടിവികെ പ്രവര്‍ത്തകര്‍ മത്സരിക്കുകയാണെങ്കില്‍ അത് താന്‍ മത്സരിക്കുന്നതിന് തുല്യമായിരിക്കും.ടിവികെയ്ക്ക് നല്‍കുന്ന ഓരോ വോട്ടും തനിക്കുള്ള വോട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ടിവികെ ഒരുമതത്തിനും എതിരല്ല. ടിവികെ ജനങ്ങളുടെ പാർട്ടിയാണെന്നും വിജയ് കൂട്ടിച്ചേർത്തു.











