
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഗ്രേസ് ആന്റണി ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പ്രേക്ഷകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.

‘ശബ്ദങ്ങളില്ല, ലെെറ്റുകളില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ ഒന്നായി’ എന്ന അടിക്കുറിപ്പോടെ താലി ചാർത്തിയ ഫോട്ടോയും പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2016 ല്‍ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിൽ ടീന എന്ന കഥാപാത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഗ്രേസ് ആന്റണിയുടെ അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രമാണ് ശ്രദ്ധ നേടിക്കൊടുക്കുന്നത്.
തമാശ, കനകം കാമിനി കലഹം, ഹലാല്‍ ലവ് സ്റ്റോറി, റോഷാക്ക്, അപ്പന്‍, പറന്തു പോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു











