
‘രാമഴവില്ല്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് പോസ്റ്റർ പ്രകാശനം ചെയ്തു. അസിസ്റ്റന്‍റ് ഡയറക്ടറായും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായും പ്രശ്സ്തി നേടിയ സജു വർഗീസിന്‍റെ പുതിയ ഹ്രസ്രചിത്രമാണ് രാമഴവില്ല്.
ഫിലിപ്പ് തോമസാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സജു വർഗീസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമേരിക്കൻ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്.












