തകർന്നടിഞ്ഞ സൂര്യ ചിത്രം വീണ്ടും റീ റിലീസിനെത്തുന്നു; സാമന്ത നായിക ആയ അഞ്ചാൻ

വൻ ഹൈപ്പിൽ റിലീസ് ചെയ്ത് ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടൊരു സിനിമ റീ റിലീസിന് ഒരുങ്ങുന്നുവെന്ന വിവരം പുറത്തുവരികയാണ്. 2014ൽ റിലീസ് ചെയ്ത സൂര്യ ചിത്രം അഞ്ചാന്‍ ആണ് പതിനൊന്ന് വർഷങ്ങൾക്കിപ്പുറം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. എൻ. ലിംഗുസാമി രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2025 നവംബർ 28ന് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. സൂര്യ നായകനായി എത്തിയ ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് സാമന്ത ആയിരുന്നു. വിദ്യുത് ജംവാൾ, മനോജ് ബാജ്‌പേയി, ദലിപ് താഹിൽ, മുരളി ശർമ്മ, ജോ മല്ലൂരി, സൂരി, ചേതൻ ഹൻസ്‌രാജ്, സഞ്ജന സിംഗ്, ആസിഫ് ബസ്ര തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. വൻ ഹൈപ്പിലെത്തിയിട്ടും റിലീസ് ചെയ്ത് ആദ്യദിനം മുതൽ നെ​ഗറ്റീവ് റിവ്യു ആയിരുന്നു അഞ്ചാന് ലഭിച്ചത്. പിന്നാലെ ബോക്സ് ഓഫീസിൽ തകർച്ചയും നേരിട്ടു. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം 75 കോടിയാണ് അഞ്ചാന്റെ നിർമാണ ചെലവ്. എന്നാൽ 83.55 കോടി മാത്രമാണ് പടത്തിന് നേടാനായത്.