3 മാസം കൊണ്ട് 50 കിലോ കുറയ്ക്കണം; ജയിച്ചാൽ സമ്മാനം ഒന്നരക്കോടി വിലയുള്ള പോർഷെ കാർ

പല ജിമ്മുകളും വെയ്റ്റ് ലോസ് ചലഞ്ച് നടത്താറുണ്ട്. ഭാരം കുറച്ചാൽ ആകർഷകമായ സമ്മാനങ്ങളും നൽകാറുണ്ട്. എന്നാൽ, ചൈനയിലെ ഒരു ജിം ഇത്തരത്തിൽ ഓഫർ ചെയ്തത് വളരെ ആസാധാരണമായ ഒരു കാര്യമാണ്. മൂന്നുമാസം കൊണ്ട് 50 കിലോ കുറയ്ക്കുന്നവർക്ക് ഏകദേശം ഒന്നരക്കോടി വില വരുന്ന പോർഷെ കാർ ആയിരുന്നു ജിം ഓഫർ ചെയ്ത സമ്മാനം.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, വടക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ബിൻഷൗവിലുള്ള ഒരു ഫിറ്റ്നസ് സെന്ററാണ്, ഈ ലക്ഷ്യം കൈവരിക്കുന്ന ഏതൊരാൾക്കും ആഡംബര കാർ നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതോടെ വളരെ പെട്ടെന്നാണ് ജിമ്മിന്റെ ഓഫർ‌ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി മാറിയത്. ഒരേ സമയം ജിമ്മിന്റെ ഈ ഓഫറിനെ പ്രകീർത്തിച്ചവരും അതേസമയം അതിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉന്നയിച്ചവരും ചർച്ചകൾ ഉണ്ടാകുന്നുണ്ട്. പോർഷെ ലഭിക്കാൻ വേണ്ടി വളരെ പെട്ടെന്ന് ഇത്രയധികം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് പലരും ആശങ്ക പങ്കുവച്ചത്.