‘കൈയെത്തും ദൂര’ത്തിലെ കിഷോർ’; 44 വയസ് മാത്രം, നടൻ അഭിനയ് അന്തരിച്ചു

തുള്ളുവതോ ഇളമൈ’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. മലയാളികൾക്ക് ഓർക്കാൻ ഫഹദ് ഫാസിലിന്റെ ‘കൈയ്യെത്തും ദൂരത്ത് ‘ എന്ന സിനിമയിലെ കിഷോർ’ നെ ഓർമ്മയുണ്ടോ ?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സാച്ചെലവുകൾ വർധിച്ചതോടെ അദ്ദേഹത്തിന്റെ സാമ്പത്തിക നില വഷളായി. റിപ്പോർട്ടുകൾ പ്രകാരം, സിനിമാ മേഖലയിലെ പലരിൽ നിന്നും അദ്ദേഹം സഹായം തേടിയിരുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ്, നടൻ കെ.പി.വൈ. ബാല അഭിനയ്ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വർഷം ആദ്യം നടൻ ധനുഷും അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകൾക്കായി സംഭാവന നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് അരങ്ങേറിയത്. തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്ര അവതരിപ്പിച്ചതിലൂടെ മലയാളികൾക്കിടയിലും ശ്രabhinay kingerദ്ധേയനാണ് അഭിനയ്. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു. കുറച്ച് വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നില്ല.