പുതിയ കിയ സെൽറ്റോസ്: ഡിസൈൻ മാറി, കരുത്തും കൂടുമോ?

കിയയുടെ പ്രശസ്ത എസ്‌യുവിയായ സെൽറ്റോസ്യുടെ രണ്ടാം തലമുറ മോഡൽ ഡിസംബർ 10ന് കൊറിയയിൽ അവതരിപ്പിക്കാനിരിക്കുകയാണ്. SP3i എന്ന കോഡ് നാമത്തിലാണ് ഈ പുതിയ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ചത് ഇന്ത്യയിലൂടെയായിരുന്നു സെൽറ്റോസ്, ഇപ്പോൾ അതിന്റെ പുതുക്കിയ പതിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്.പുതിയ തലമുറ സെൽറ്റോസ് പൂർണമായും പുതുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും ഡിസൈനിലുമാരിക്കും എത്തുന്നത്. കൂടുതൽ ശക്തിയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന പുതിയ പവർട്രെയിൻ ഓപ്ഷനും ഉൾപ്പെടുത്തും. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഇതിന്റെ ലോഞ്ച് 2026-ൽ പ്രതീക്ഷിക്കുന്നു.വാഹനം ഇതിനകം ഇന്ത്യയിലും വിദേശത്തും നിരവധി തവണ ടെസ്റ്റിംഗിനിടെ കണ്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഡിസൈൻ, അടുത്തിടെ അവതരിപ്പിച്ച കിയ ടെല്ലുറൈഡ് മോഡലിന്റെ രൂപഭാവത്തോട് സാമ്യമുള്ളതാണ്.പുതിയ ഡാഷ്‌ബോർഡ് ഡിസൈനും പുതിയ അപ്ഹോൾസ്റ്ററിയും ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.നിലവിലെ കിയ സെൽറ്റോസ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. 115 എച്ച്പി 1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ, 160 എച്ച്പി 1.5 ലിറ്റർ ടർബോ-പെട്രോൾ, 116 എച്ച്പി 1.5 ലിറ്റർ ഡീസൽ ഇവ രണ്ടാം തലമുറ മോഡലിലും തുടരാനാണ് സാധ്യത.