കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ഒടിടിയിലേക്ക്; സൈന പ്ലേയിൽ ഉടൻ സ്ട്രീമിംഗ്

സംവിധായകൻ സക്കറിയയെ കേന്ദ്ര കഥാപാത്രമാക്കി ഷമിം മൊയ്‌തീൻ സംവിധാനം ചെയ്ത ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. ഈ വർഷം ജനുവരി 3-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം പത്ത് മാസങ്ങൾക്കിപ്പുറമാണ് പ്രേക്ഷകർക്കായി ഓൺലൈൻ സ്ട്രീമിംഗിന് എത്തുന്നത്.സൈന പ്ലേ വഴിയാണ് ചിത്രം പ്രദർശനത്തിനെത്തുക. ഉടൻ സ്ട്രീമിംഗ് ആരംഭിക്കുമെങ്കിലും കൃത്യമായ ഒ.ടി.ടി. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

‘വൈറസ്’, ‘തമാശ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സക്കറിയ അഭിനയിച്ച ചിത്രമാണിത്. മികച്ച പ്രേക്ഷകപ്രീതിയും നിരവധി പുരസ്കാരങ്ങളും നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായ സക്കറിയ ശ്രദ്ധേയനായത്. ‘സുഡാനി ഫ്രം നൈജീരിയ’ 2018-ലെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിരുന്നു.

ആഷിഫ് കക്കോടിയാണ് ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിത ഷാഫി കോറോത്ത് ഛായാഗ്രഹണവും ഷഫീക്ക് എഡിറ്റിംഗും നിർവ്വഹിച്ചു. നിഷാദ് അഹമ്മദിന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം നൽകി.

ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ: ഇർഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈൻ: പി.സി. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിന്റോ വടക്കേക്കര, ആർട്ട്: ആസീസ് കരുവാരക്കുണ്ട്, വി.എഫ്.എക്സ്: എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.