വാക്ക് പാലിച്ചു! പത്തനംതിട്ടയിൽ യുഡിഎഫ് ജയിച്ചപ്പോൾ എൽഡിഎഫ് പ്രവർത്തകൻ മീശ വടിച്ചു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പന്തയം വെച്ച പ്രകാരം മീശ വടിച്ച് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഒരു എൽഡിഎഫ് പ്രവർത്തകൻ. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് എൽഡിഎഫ് പ്രവർത്തകനായ ബാബു വർഗീസ് തന്റെ വാക്ക് പാലിച്ചത്.

എൽഡിഎഫ് വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബാബു വർഗീസ് സുഹൃത്തുക്കളുമായി പന്തയം വെച്ചത്. “മീശ വടിക്കലും ഒരു കുപ്പിയുമായിരുന്നു” പന്തയത്തിലെ വ്യവസ്ഥ. യുഡിഎഫിന് ഭരണം ലഭിച്ചതോടെ അദ്ദേഹം സന്തോഷപൂർവ്വം മീശ വടിച്ചു.

“യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ല. നഗരസഭയിൽ എൽഡിഎഫിന്റെ മികച്ച ഭരണമായിരുന്നു കാഴ്ചവെച്ചത്,” ബാബു വർഗീസ് പ്രതികരിച്ചു. എങ്കിലും, താൻ വെച്ച വാക്ക് പാലിക്കുന്നതിന്റെ ഭാഗമായാണ് മീശ നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.