‘എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി’; കുറിപ്പുമായി മോഹൻലാൽ

അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയവരെ ഓർക്കുകയാണ് നടൻ മോഹൻലാൽ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് മോഹൻലാൽ ഫേസ്‌ബുക്കിൽ ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുന്നു. എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.” മോഹൻലാൽ കുറിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയുടെ വിയോ​ഗം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും സാമൂഹിക സാംസ്‌കാരിക സാഹിത്യ സിനിമാ ലോകത്തുള്ളവരും നാട്ടുകാരുമടക്കം ശാന്തകുമാരിയമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തിയിരുന്നു.