നടി മഞ്ജു വാര്യർ പ്രചോദനമാണ്; നടിയുടെ വീഡിയോയ്ക്ക് കമന്റടിച്ച് പെണ്ണുങ്ങൾ

നടി മഞ്ജു വാര്യരുടെ ജീവിതം നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഇതൊരു ചോദ്യമാണ് ഉത്തരം കമന്റ് ബോക്സിൽ കുറിക്കാൻ മറക്കണ്ട. മഞ്ജു വാര്യർ തങ്ങൾക്ക് പ്രചോദനമാണെന്ന് ചില സോഷ്യൽ മീഡിയ കമന്റുകൾ ഇടയ്ക്ക് കാണാറുണ്ട്.

നടിയുടെ ഫോട്ടോകൾക്കും പോസ്റ്റുകൾക്കും കീഴിലാണ് ഇത്തരം കമന്റുകൾ പൊതുവെ കാണാറുള്ളത്.  കഴിഞ്ഞ ദിവസം മഞ്ജു വാര്യർ ഒരു സൂപ്പർ ബൈക്കിൽ റൈഡ് ചെയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. തന്റെ BMW ബൈക്കിൽ റൈഡ് ചെയ്യുന്ന വീഡിയോ ആണ് മഞ്ജു പങ്കിട്ടത്.

വിഡിയോ ഇപ്പോൾ വീട്ടമ്മമാരും വിവാഹിതരായ സ്ത്രീകളും ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ വലിയ പ്രചോദനമാണ് മഞ്ജു എന്നാണ് കമെൻറ്റുകൾ. ” ഞാൻ അടക്കം ഒത്തിരി സ്ത്രീകളുടെ ജീവിക്കാൻ ഉള്ള പ്രചോദനം ആണ് മാം നിങ്ങൾ, ഒത്തിരി ഇഷ്ട്ടം … ഇവിടെ പേട്ടൻ നാലാം കിട പടം ഇറക്കി സ്വയം വെളുപ്പിച്ച് കോമാളിയായ് നടക്കുന്നു and Manju Living her Life in full vibe കാവ്യയോട് നന്ദി മാത്രം ഇവരെ കൂട് തുറന്ന് വിട്ടതിന്…ഇതാണ് പെണ്ണ്, ഇങ്ങനെ ആവണം എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും അതിനെയൊക്കെ തരണം ചെയ്ത് ലൈഫ് ഹാപ്പിയായി കൊണ്ട് പോകണം..” ഇങ്ങനെ നീളുന്നു കമെന്റുകൾ.