‘എന്നെ വെറുതെ വിടൂ’; ഇതൊക്കെ രേണു സുധിയോട് പോയി പറയാൻ, കിച്ചു

കൊല്ലം സുധിയുടെ കുടുംബകാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അമ്മ രേണു സുധി ഓവറായി മീഡിയയോട് സംസാരിക്കുന്നത് കുറയ്ക്കാൻ പറഞ്ഞവർക്ക് കിച്ചു നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. ലൈവിൽ ആയിരുന്നു ‘അമ്മ മീഡിയയോട് ഓവറായി സംസാരിക്കുന്നത് കുറയ്ക്കാൻ പറയോ’ എന്ന ചോദ്യം വന്നത്.

ഇതിന്, ‘അതിപ്പോ താൻ എങ്ങനെയാ പറയുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. അതിൽ കയറി താൻ പറയുന്നതെന്തിന്. താൻ കുറച്ച് നല്ല കാര്യങ്ങൾ പറയുന്നില്ലേ. അത്രയെ ഉള്ളൂ. വേറൊരാളെ തിരുത്താനൊന്നും തന്നെ കൊണ്ട് പറ്റത്തില്ല. താൻ തന്റെ കാര്യം നോക്കി പോകുന്നു. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നിങ്ങൾ പറയ്. നമുക്ക് അത് തിരുത്താം.

താൻ ഇങ്ങനെയാണ്. ആർക്കും ഒരു ശല്യമില്ലാതെ തന്റെ എൻജോയ്മെന്റിൽ മുന്നോട്ട് പോകുന്നു. ഓരോ പ്രശ്നത്തിൽ കയറി ഇടപ്പെട്ട് എന്തിനാണ് വെറുതെ. അമ്മയെ തിരുത്താൻ തന്നെ കൊണ്ട് വയ്യ. താൻ തന്റെ കാര്യം നോക്കി പോക്കോളാം. അമ്മയ്ക്ക് അമ്മയുടേതായ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിൽ തന്നെ നിൽക്കട്ടെ എന്നാണ് കിച്ചു പറയുന്നത്.

അടുത്തിടെ താൻ ലണ്ടനിലേക്ക് പോകുകയാണെന്ന് രേണു സുധി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോ​ദ്യത്തിനും കിച്ചു മറുപടി നൽകുന്നുണ്ട്. ‘ഞാനൊരു കാര്യം പറയട്ടെ. എനിക്ക് അറിയില്ല. ഓരോ റീലൊക്കെ കാണുമ്പോഴാണ് ഇതൊക്കെ ഞാൻ അറിയുന്നത്. നിങ്ങളൊക്കെ അറിഞ്ഞ് കഴിഞ്ഞിട്ടാകും ഞാൻ അറിയുന്നത്’, എന്നാണ് കിച്ചു പറഞ്ഞത്.