എല്ലേ ലിസ്റ്റ് 2026 അവാർഡ് വേദി; തമന്നയ്‌ക്കൊപ്പം കട്ടയ്ക്ക് നമ്മുടെ കല്യാണിയും

എല്ലേ ലിസ്റ്റ് 2026 അവാർഡ് വേദിയിലെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധേയമാകുന്നത്. പുരസ്‌കാര നിശയിൽ ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും നിരവധി താരങ്ങൾ പങ്കെടുത്തെങ്കിലും ആരാധകർ ഉറ്റു നോക്കിയത് തമന്നയെയും കല്യാണിയയെയും ആയിരുന്നു. ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു തമന്നയുടെ കാർപെറ്റ് ലുക്ക്. ബ്ലാക് ലെയ്‌സും ബീജ് നിറത്തിലുള്ള ബോഡിസും ഡ്രമാറ്റിക് ട്യൂൾ ട്രെയ്‌നും ചേർന്ന അവരുടെ ഷോൾഡർ ലെസ്സ് സിലൗറ്റ് തമന്നയുടെ മനോഹരമായ ശരീരത്തിന്റെ ഭംഗി കൂട്ടി. ഒപ്പം ഗ്ലാമറസ് ലുക്ക് കാർപെറ്റിനെ ശരിക്കും തിളക്കമുള്ളതാക്കി മാറ്റി എന്ന് തന്നെ പറയാം.

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കല്യാണി പ്രിയദർശന്റെ ലുക്കും ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ഇന്ദ്രിയതയും ചാരുതയും ഒരുപോലെ സമന്വയിപ്പിക്കുന്ന ഒരു സ്ലീക്ക് ബ്ലാക് ബോഡി കോൺ ഡ്രെസിലാണ് കല്യാണി എല്ലേ അവാർഡ്‌സ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. തുട വരെ ഉയരത്തിൽ സ്ലിറ്റ് ഉള്ള ഈ മോഡേൺ ഔട്ട്ഫിറ്റിൽ ഒരു ക്ലാസിക് അട്ട്രാക്ഷൻ നിലനിർത്തുകയാണ് കല്യാണി.