
കോഫി വിത്ത് കരണില്‍ സഞ്ജയ് ദത്തിനും അനിൽ കപൂറിനും ഒപ്പം അതിഥിയായി എത്തിയപ്പോള്‍ കങ്കണ റണൗത് പറഞ്ഞ വാക്കുകൾ ചര്‍ച്ചയാകുന്നു. ആരോടെങ്കിലും ഫ്‌ളേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടും മറുപടി ലഭിക്കാതെ പോയിട്ടുണ്ടോ എന്നായിരുന്നു കരണിന്റെ ചോദ്യം.
ഈ ചോദ്യത്തിന് ആണ് കങ്കണ ഇപ്പോൾ വൈറലാകുന്ന മറുപടി പറഞ്ഞത്. തനിക്ക് റിജെക്ഷൻ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് നടൻ അക്ഷയ് ഖന്നയിൽ നിന്നും ആയിരുന്നു എന്നുമാണ് കങ്കണ മറുപടി നൽകിയത്. ഇത് കേട്ടതും ഒപ്പമുണ്ടായിരുന്ന അനിൽ കപൂറും സഞ്ജയ് ദത്തും പൊട്ടിച്ചിരിച്ചു. ഇക്കാര്യം കങ്കണ തന്നോട് മുൻപ് പറഞ്ഞിട്ടുണ്ടെന്ന് അനില്‍ കപൂറും കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യം അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചു. പിന്നീട് ഫ്‌ളേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹം എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ല. അദ്ദേഹം സംസാരിക്കില്ല. അദ്ദേഹം ആരോടും സംസാരിക്കാറില്ല എന്നാണ് കങ്കണ പറഞ്ഞത്. അതേസമയം അക്ഷയ് ഖന്ന തന്നോട് സംസാരിക്കാറുണ്ടെന്നും തന്റെ അനിയനെ പോലെയാണെന്നും അനില്‍ കപൂര്‍ പറഞ്ഞു.
അതേസമയം നേരത്തെ താന്‍ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് അക്ഷയ് മറുപടി നല്‍കിയിരുന്നു. താന്‍ വിവാഹത്തിന് പറ്റിയ ആളാണെന്ന് തോന്നിയിട്ടില്ലെന്നും അതിനാലാണ് ഇപ്പോഴും 50 വയസ് കഴിഞ്ഞിട്ടും താൻ അവിവാഹിതനായി തുടരുന്നതെന്നുമാണ് അക്ഷയ് ഖന്ന പറഞ്ഞത്.











