
അവസാന നിമിഷം ദിലീപ് ചിത്രം ഭഭബയിലേക്ക് എത്തിയതിനെക്കുറിച്ച് ഗോപി സുന്ദര്‍. ഷാന്‍ റഹ്മാനായിരുന്നു സിനിമയിലെ പാട്ടുകളൊരുക്കിയത്. റിലീസിന് അധികം ദിവസം ഇല്ലാതിരുന്ന സമയത്താണ് തന്നെ ദിലീപ് വിളിക്കുന്നതെന്നും രക്ഷപ്പെടുത്തണമെന്ന് പറയുന്നതെന്നുമാണ് ഗോപി സുന്ദര്‍ പറയുന്നത്.
അവസാന നിമിഷമാണ് ഭഭബ തന്നിലേക്ക് വരുന്നത്. വേറൊരു കമ്പോസര്‍ക്ക് കൊടുത്താല്‍ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയിട്ടുണ്ടാകാം. ഡൂ ഓര്‍ ഡൈ സാഹചര്യത്തിലാണ് ദിലീപേട്ടന്‍ വിളിക്കുന്നത്. ഗോപി, ഒരു പടമുണ്ട്. ചെയ്യണം, രക്ഷപ്പെടുത്തണമെന്ന് പറഞ്ഞു. ആളുകള്‍ തിയേറ്ററില്‍ കയറിയാല്‍ കണ്ണുംപൂട്ടി ഡാന്‍സ് കളിച്ച് ആസ്വദിച്ച്, ബ്രെയിന്‍ ഓഫ് ചെയ്തുവച്ച് കാണുന്ന സിനിമയായിരിക്കണം എന്ന് പറഞ്ഞു. അതുപോലെ ബ്രെയിന്‍ ഓഫ് ചെയ്യാനുള്ള കാര്യങ്ങള്‍ താനതില്‍ ചെയ്തു എന്നും ഗോപി പറയുന്നു.
എന്നാൽ പക്ഷെ അവർക്ക് തന്നോട് പ്രത്യേക മമതയും സ്‌നേഹവും ഉള്ളത് കൊണ്ടൊന്നുമല്ല തനിക്ക് ആ അവസരം കിട്ടിയത്. ഇയാള്‍ക്ക് മാത്രമേ ഈ സമയത്തിനുളളില്‍ ചെയ്ത് തീര്‍ക്കാനാകൂവെന്ന് കരുതിക്കാണുമെന്നും ഗോപി കൂട്ടിച്ചേർക്കുന്നു.











