നിഖിലയെ ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ?; വിജയ് ബാബു

ആട് 3യിൽ ഒരു ഐറ്റം ഡാൻസിൽ നിഖില വിമൽ എത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ നിഖില വിമലിന്റെ ഡാൻസിനെ കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ വിജയ് ബാബു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. നിഖില വിമല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പ്രസ് കോണ്‍ഫറന്‍സില്‍ കാണാമെന്ന്. നിഖില വിമല്‍ മലയാളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ചെറുതും വലതുമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആട് പോലൊരു സിനിമയില്‍ നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ? എന്നാണ് വിജയ് ചോദിക്കുന്നത്.”ഇത് എവിടുന്നാണെന്ന് വന്നതെന്നറിയില്ലന്നും വിജയ് ബാബു പറയുന്നു.