
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളു . എന്നാൽ മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ വട്ടിയൂര്‍ക്കാവിലെ പോരാട്ടം പ്രവചനാതീതമാക്കിയിരിക്കുകയാണ്.
വട്ടിയൂർക്കാവിൽ ബിജെപി കൗൺസിലർമാർ സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന കെ മുരളീധരന്‍റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ. മുരളീധരന്‍റെ ആരോപണം അസംബന്ധമെന്ന് വട്ടിയൂർക്കാവ് എൻ ഡി എ സ്ഥാനാർഥി ആർ ശ്രീലേഖ.
തന്റെ രീതിയിൽ താൻ പ്രചാരണം നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകൻ ചർച്ചക്ക് വിളിച്ച വിവാദം തന്നെ കെണിയിൽ പെടുത്തുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ബിജെപി ആസ്ഥാനത്ത് ചർച്ചക്ക് വന്നത് എസ്എഫ്ഐ പ്രവർത്തകർ മാത്രമാണ്. അജണ്ട വെച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു എല്ലാം.
തനിക്ക് വട്ടിയൂർക്കാവിൽ എന്ത് ചെയ്യാനാകുമെന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടായില്ല. മീഡിയേറ്ററായിരുന്ന മാധ്യമപ്രവർത്തകൻ തന്നെ കട്ട കമ്മ്യൂണിസ്റ്റ് ആയിരുന്നു. എകെജി സെന്‍ററിൽ ഒരു സിപിഎം നേതാവിനെ ഇത്തരത്തിൽ എബിവിപി പ്രവർത്തകരെ മാത്രം വെച്ച് കൊണ്ട് ചർച്ച നടത്തുമോ. അങ്ങിനെ നടന്നാൽ അവർ ജീവനോടെ ഉണ്ടാകുമോയെന്നും ശ്രീലേഖ ചോദിക്കുന്നു…











