മരം കയറ്റക്കാരി സണ്ണി ലിയോൺ, മരം കയറുന്ന സണ്ണിയുടെ വീഡിയോ വൈറൽ ആകുന്നു..

Sunny Leone on the Tree
Sunny Leone on the Tree

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. അഭിനയത്തിന് പുറമെ നല്ല ഒരു മനസിന് ഉടമയാണ് താനെന്നു പലപ്പോഴുമുള്ള പ്രവർത്തികൾ കൊണ്ട് സണ്ണി ലിയോൺ തെളിയിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ തന്നെയാണ് താരം. നിരവധി സാമൂഹ്യ സേവനങ്ങളാണ് താരം ചെയ്യുന്നത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. അടുത്തിടെ കൊറോണ ജാഗ്രതയുടെ ഭാഗമായി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടിയുള്ള പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇരുവരും മുഖത്ത് മാസ്ക് ധരിച്ച്‌ എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന ചിത്രമാണ് സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ താരത്തിന്റെ രസകരമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സണ്ണി ലിയോൺ മരം കയറുന്ന വീഡിയോ ആണ് അത്. താരം തന്നെയാണ് ആരാധകരുമായി ഈ രസകരമായ നിമിഷം പങ്കുവെച്ചിരിക്കുന്നത്. നീ എന്താണ് ഈ ചെയ്യുന്നത്? മരത്തിനടുത്തേക്ക് ചേര്‍ന്ന് നിന്ന സണ്ണി ലിയോണിക്ക് നേരെ ആദ്യ ഉയര്‍ന്ന ചോദ്യമാനായത്. ‘ഞാനീ മരം കയറുകയാണ്’. സണ്ണി ഉത്തരം നല്‍കി. പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയെ പോലെ സണ്ണി മരത്തിന്റെ ചില്ലകള്‍ ഒന്നൊന്നായി കയറി. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിച്ചു. ‘ഇപ്പോള്‍ നല്ല സുഖം തോന്നുന്നു’ എന്നാണ് കയറിയ ശേഷം സണ്ണി പറയുന്നത്.

വീഡിയോ കാണാം