വിരൽ മുറിഞ്ഞ് പോയെന്ന് പറഞ്ഞു അലറിക്കരഞ്ഞ് സണ്ണി !! കരച്ചിൽ കേട്ടെത്തിയ ഭർത്താവ് കണ്ടത്

sunny-leone-new-video

സണ്ണി ലിയോൺ തന്റെ ഭർത്താവിനെ പറ്റിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, തന്റെ വിരൽ മുറിഞ്ഞു പോയി എന്ന് പറഞ്ഞാണ് സണ്ണി ഭർത്താവിനെ പറ്റിക്കുന്നത്, ആരാധകരുമായി ഫേസ്ബുക്കിൽ ലൈവിൽ ഇരിക്കെയാണ് താരം ഈ കുസൃതി ഒപ്പിച്ചത്. അടുക്കളയില്‍ കയറിയ സണ്ണി ലിയോണ്‍ നേരത്തെ തന്നെ പദ്ധതികള്‍ തയാറാക്കിയിരുന്നു. കത്തിവച്ച്‌ അരിയുന്നതിനിടെ തന്റെ വിരല്‍ മുറിഞ്ഞുപോകുന്നതായി അഭിനയിക്കാനായിരുന്നു പദ്ധതി.

ഇതിനായി കൃത്രിമമായ വിരലും മറ്റും റെഡിയാക്കി. കത്തിയെടുത്ത് കൈയില്‍ പിടിച്ച്‌ അലറാന്‍ തുടങ്ങി. ഈ സമയം ഫോണ്‍ സമീപത്ത് വച്ചിട്ടുമുണ്ട്. സണ്ണിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവ് ഡാനിയല്‍ ഓടിയെത്തി. കണ്ടത് അടുക്കളില്‍ നിറയെ ചോരയും. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഡാനിയല്‍, ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങുന്നു. ഇതിനിടെയാണ് ഇത് പ്രാങ്ക് വിഡിയോ ചെയ്തതാണെന്ന് സണ്ണി തുറന്നുപറഞ്ഞത്.

https://www.instagram.com/p/B_ubFV4DZvx/?utm_source=ig_web_button_share_sheet