Sunday, May 26, 2024

മുസ്ലിം കുടുംബത്തിൽ ജനിച്ച പെൺകുട്ടി ലക്ഷ്മി പ്രിയയായി മാറിയതിങ്ങനെ, വൈറലായി പത്രപ്രവർത്തകയുടെ കുറുപ്പ്!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‌മി പ്രിയ. നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ താരം സിനിമയെ കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഇതിനോടകം അനേകം ചിത്രങ്ങളിൽ തന്റെ സാനിദ്യം അറിയിച്ചിട്ടില്ല താരത്തിന്റെ വ്യക്തിപരമായ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. എന്നാൽ താരം ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെണ്കുട്ടിയാണെന്നുള്ള വാർത്ത കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു തുറന്നെഴുത്ത് നടത്തിയിരിക്കുകയാണ് പത്രപ്രവർത്തകയായ അഞ്ചു പാർവതി. അഞ്ജുവിന്റെ ഫേസ്ബുക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ,

കഥയും കഥാപാത്രവും തികച്ചും യാഥാർത്ഥ്യമാണ്! സൈബറിടങ്ങളിൽ നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോൾ സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങളല്ലാ ഈ എഴുത്തിന് ആധാരം. ഈ ജനാധിപത്യരാജ്യത്ത് ഏതൊരു വിശ്വാസപ്രമാണത്തെയും നെഞ്ചോട് ചേർത്തണയ്ക്കാനും വിശ്വാസം ഹനിക്കപ്പെടുമ്പോൾ പ്രതികരിക്കാനും ഏതൊരാൾക്കും അവകാശമുള്ളിടത്തോളം കാലം ക്ഷേത്ര ബലികല്ലിൽ ചവിട്ടിനിന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഒരാൾക്കെതിരെ അവർ ഇട്ട കമന്റിനെ അത്ര വലിയ മഹാപാതകമായി കാണുന്നില്ല. അതിലെ വൈകാരിക എലമെന്റായ ഇനി അധിക കാലം അവനില്ല എന്ന ഭാഗത്തോട് ഒട്ടും സമരസപ്പെടുന്നില്ലായെങ്കിലും ആ ഒരൊറ്റ കമന്റിനെ മുൻനിറുത്തി സൈബറിടങ്ങളിലെ പല ഗ്രൂപ്പുകളിലും അവരെ കലാപകാരിയായി ചിത്രീകരിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാനും കഴിയില്ല. ലക്ഷ്മിപ്രിയയെ അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ലക്ഷ്മിപ്രിയയെ കുറിച്ച് ആകെയറിയുക അവരൊരു മികച്ച അഭിനേത്രിയാണെന്നതും അവരുടെ പേര് ലക്ഷ്മിപ്രിയ ആണെന്നതും മാത്രമാണ്. അതിൽ കൂടുതൽ നിങ്ങൾക്കെന്തറിയാം ഈ നടിയെ കുറിച്ച്? ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്( ആദ്യത്തെ പേര്) .

ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ. ലക്ഷ്മിപ്രിയയെ ഞാനറിയുന്നത് ജയേഷ് എന്ന അവരുടെ ഭർത്താവിന്റെ കുടുംബം വഴിയാണ്.സംഗീതജ്ഞായ ശ്രീ.പട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് ലക്ഷ്മിപ്രിയ. ചിറയിൻകീഴിലെ ബന്ധുവിന്റെ വിവാഹവീട്ടിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴാണ് അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഒരു നടിയാണെന്നും പേര് ലക്ഷ്മിപ്രിയയെന്നാണെന്നും. ചക്കരമുത്ത് സിനിമയിലഭിനയിച്ചിരുന്നു ആയിടയ്ക്ക് ലക്ഷി. അന്ന് ആ വീട്ടിൽ വച്ചറിഞ്ഞ കാര്യങ്ങളാണ് ലക്ഷ്മി ഇസ്ലാം മതത്തിൽ ജനിച്ചുവളർന്ന ആളാണെന്നും ഒരുപാട് കയ്പുനീർ കുടിച്ച വ്യക്തിയാണെന്നും മറ്റും. അന്നു മുതലേ എന്തോ ഈ നടിയോട് ഒരടുപ്പം തോന്നുകയും ചെയ്തു. ഉള്ളിലൊരു പത്രപ്രവർത്തക ഉണ്ടായിരുന്നതിനാൽ അവരെകുറിച്ചുള്ള കാര്യങ്ങൾ എപ്പോഴും തിരഞ്ഞുമിരുന്നു. ഏറ്റവും അത്ഭുതകരമായി തോന്നിയ ഒരു കാര്യം അവരുടെ ഈശ്വരവിശ്വാസമായിരുന്നു. ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാൾക്ക് എങ്ങനെ ഇത്രമേൽ ശ്രീപത്മനാഭനെയും ഗുരുവായൂരപ്പനെയും ഭക്തിപുരസ്സരം ആരാധിക്കാൻ കഴിയുന്നുവെന്ന് പലവട്ടം ഞാനാലോചിച്ചിട്ടുണ്ട്.വെള്ളയമ്പലം ആൽത്തറക്ഷേത്രത്തിലെ നിത്യസന്ദർശകയായ ലക്ഷ്മിപ്രിയ തിരുവനന്തപുരത്തെ നഗരവാസികൾക്ക് ഒരിക്കലും ഒരു താരമേയല്ല. സത്യൻ അന്തിക്കാട് ചിത്രങ്ങളായ ഭാഗ്യദേവതയിലും കഥ തുടരുന്നുവിലും ലീഡിംഗ് റോളുകൾ ചെയ്തുകണ്ടപ്പോൾ കരിയർഗ്രാഫ് ഇനിയങ്ങോട്ട് ഉയരുമല്ലോയെന്നാണ് കരുതിയത്. പിന്നീട് പക്ഷേ അതല്ലാ സംഭവിച്ചത്. പിന്നെ ഞാൻ ലക്ഷ്മിപ്രിയയെ കൂടുതലറിഞ്ഞത് അവരുടെ ആത്മകഥയിലൂടെയാണ്.വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയായിരുന്നു ലക്ഷ്മിപ്രിയ ആ പുസ്തകത്തിൽ. അതില്‍ ഞാൻ വായിച്ചറിഞ്ഞ ലക്ഷ്മിപ്രിയയിൽ ഒറ്റപ്പെട്ട ബാല്യത്തിന്റെ കടുത്തവിങ്ങലുണ്ട്. കൗമാരത്തിന്റെ എല്ലാവിധ കൗതുകങ്ങളുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. നേരത്തെ കേട്ടിരുന്ന കഥകളിലെ ലക്ഷ്മിയോട് തോന്നിയ നേരിയ സ്‌നേഹത്തോടൊപ്പം പിന്നീട് തികഞ്ഞ ബഹുമാനം തോന്നിയത് ആ മനസ്സു കാണാന്‍ ആ പുസ്തകത്തിലൂടെ കഴിഞ്ഞതിനാലാണ്.ചോര പൊടിയുന്ന അനുഭവങ്ങളുടെ നേരെഴുത്താണ് ലക്ഷ്മിപ്രിയയുടെ “കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.” എന്ന പുസ്തകം. ഉള്ളുനോവുന്ന ജീവിതത്തിന്റെ നേർക്കാഴ്ചയിലൂടെ കുട്ടിക്കാലത്ത് മാനസികമായി നേരിടേണ്ടി വന്ന പൊള്ളലുകളിലൂടെയാണ് ലക്ഷ്മിപ്രിയയുടെ ആത്മകഥ സഞ്ചരിക്കുന്നത്.

അമ്മയുടെ സ്നേഹമെന്തെന്നറിയാതെ വളർന്ന ഒരു കുട്ടി അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത് പോലും പതിനാലാം വയസ്സിലാണ്.കബീറെന്നെ അച്ഛനെക്കാളും സ്നേഹിച്ചതും ജീവിതം പഠിപ്പിച്ചതും റ്റാറ്റയെന്നു വിളിക്കുന്ന അച്ഛന്റെ സഹോദരൻ. അമ്മയും അച്ഛനും സഹോദരങ്ങളും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥയായി ജീവിക്കേണ്ടി വന്ന ഒരുവൾക്ക് ഭർത്താവും ഭർതൃവീട്ടുകാരും സ്നേഹവും കരുത്തും സാന്ത്വനവുമാകുമ്പോൾ സ്വഭാവികമായും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. അങ്ങനെ വന്നതിനാലാണ് ലക്ഷ്മിക്ക് ശ്രീപത്മനാഭസ്വാമിയുടെ വലിയ ചിത്രം രാവിലെ കണി കണ്ടുണരുന്നത് ജീവിതവ്രതമായത്.രാമായണകാണ്ഡങ്ങളെല്ലാം ഹൃദിസ്ഥമായത്. ക്ഷേത്ര ബലിക്കല്ലിൽ ചവിട്ടി നിന്ന ഒരുവൻ ഈ പെൺകുട്ടിക്ക് ധിക്കാരിയായി തോന്നിയത് കലർപ്പില്ലാത്ത ഭക്തി അവളിലുണ്ടായതിനാൽ മാത്രം. ജന്മം കൊണ്ടല്ലാതെ തന്നെ കർമ്മം കൊണ്ട് ഹൈന്ദവാചാരങ്ങളുടെ ഭാഗമായി തീർന്ന അവരുടെ പ്രതികരണം പലർക്കും പൊള്ളിയത് അത് കൊണ്ടാണ്. ആർത്തവരുള്ളികൾക്കിടയിൽ തലകീഴായി വരച്ച അയ്യപ്പഫ്ലക്സുകൾ വച്ചവരെ യും ശിവലിംഗത്തെ ആഭാസമായി വരച്ച ചിത്രകലയും അയ്യപ്പനെതിരെ പുലയാട്ടുകവിതയെഴുതിയവരെയും കയ്യടിച്ചഭിനന്ദിച്ചവർക്ക് ഇപ്പോൾ ഒരു കമന്റ് പൊള്ളിക്കുന്നുവെങ്കിൽ അതിനർത്ഥം ഒന്നുമാത്രമേയുള്ളൂ-അത് നിങ്ങളിലെ തികഞ്ഞ അസഹിഷ്ണുതയാണ്. ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ അവൾ പൊരുതിതോല്‌പിച്ചത് എളുപ്പം പ്രശസ്തി കിട്ടുന്ന ആഭാസരീതിയിലൂടെയല്ലാ. ഇതരമതവിശ്വാസങ്ങളുടെ മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചോ ചിത്രംവരച്ചോ വിലക്കപ്പെട്ട സ്ഥലങ്ങളിൽ ആചാരലംഘനം നടത്തിയോ നെഗറ്റീവ് പബ്ലിസിറ്റി അവർ ലക്ഷ്യമിട്ടില്ല. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ച് കുടുംബജീവിതത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റി അവർ ജീവിച്ചുപ്പോരുന്നു. വിവാഹിതയായ ശേഷം ഭർതൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവർ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയിൽ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവർ വാടിപ്പോകില്ല.

https://www.facebook.com/anjuprabheesh/posts/3149025745186157?__cft__[0]=AZWZi15ccGM426m1m9FxbtZuqFu3bvIZ_aP3n08odVoPbR3SL-hTm_c59SMO1QvuiSB2DGjlx5bL9dTV1WXblTVnSEiFF1sht45rvOgR9r636JjCvoKwwWkrTjEgZq166lY&__tn__=%2CO%2CP-R

Hot this week

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കളോജിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Topics

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കളോജിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

Related Articles

Popular Categories