പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് നവ്യ, ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആയിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്. ഇന്ന് നവ്യയുടെ പിറന്നാൾ ആയിരുന്നു, താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി താരങ്ങൾ എത്തിയിരുന്നു.
പിറന്നാളുകാരിയായ നവ്യക്ക് സ്നേഹാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിക്കാനായി മഞ്ജു വാര്യര്‍ എത്താറുണ്ട്. നവ്യ നായരുടെ ചിത്രത്തിനൊപ്പമായാണ് പിറന്നാളാശംസ നേര്‍ന്നത്. ഗീതുമോഹന്‍ദാസ്, റിമി ടോമി തുടങ്ങി നിരവധി പേരാണ് നവ്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിട്ടുള്ളത്. ആരാധകരും പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്. ഇത്തവണത്തെ പിറന്നാളാഘോഷത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നവ്യ നായരും എത്തിയിട്ടുണ്ട്.
അച്ഛനും അമ്മയും അനിയനും നവ്യയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസാണ് നവ്യക്ക് നല്‍കിയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു. സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയ ശേഷം നവ്യയെ കണ്ണുപൊത്തി കൊണ്ടുവന്ന് സര്‍പ്രൈസ് നല്കുന്ന സായി കൃഷ്ണയെ വീഡിയോയില്‍ കാണാം. സുന്ദരമായ കേയ്ക്കിനൊപ്പം പ്രിയപ്പെട്ടവര്‍ പിറന്നാള്‍ സന്ദേശം പറഞ്ഞുകൊണ്ട് ചെയ്ത് ഒരുക്കിയ വിഡിയോയും കാട്ടുന്നുണ്ട്.
ദിലീപിന്റെ നായികയാകാൻ മഞ്ജു തിരഞ്ഞെടുത്ത പെൺകുട്ടി, പ്രേക്ഷരുടെ പ്രിയതാരത്തിന് ആശംസകൾ നേർന്ന് മഞ്ജുവും
പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് നവ്യ, ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍…