മഞ്ജുചേച്ചിക് അത് എങ്ങനെയായിരുന്നോ അത് പോലെത്തന്നെയാണ് എനിക് ഇതും!

Chandra Lakshman aboot comeback
Chandra Lakshman aboot comeback

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന ഒരു താരമാണ് ചന്ദ്ര ലക്ഷ്മൺ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ തന്റെ സാന്നിധ്യം അറിയിച്ച ചന്ദ്ര ഏറെ ശോഭിച്ചത് മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിൽ ആയിരുന്നു. സ്വന്തം എന്ന പരമ്പര ആയിരുന്നു ചന്ദ്രയുടെ ജീവിതത്തിനു വഴിത്തിരിവായത്. അതിനു ശേഷം നിരവധി പരമ്പരയിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നു. പതിയെ പതിയെ താരം സീരിയലുകളിൽ മാത്രം ശ്രദ്ധ കേന്ത്രീകരിക്കാൻ തുടങ്ങി. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്കു ശേഷം താരം തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്.
സ്വന്തം സുജാത എന്ന മലയാള പാരമ്പരയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ. ഏകദേശം മൂന്ന് വർഷത്തോളം ആയി അഭിനയത്തിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട്. തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും ഈ വർഷത്തിനിടയിൽ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ല. അഭിനയ ജീവിതം മടുത്തപ്പോഴാണ് ഇടവേള എടുക്കാമെന്ന് തീരുമാനിച്ചത്. ശേഷം ബിസിനെസ്സിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്ഷം മുതൽ ആണ് വീണ്ടും ഒരു തിരിച്ചുവരവിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.
താമസിക്കുന്നത് ചെന്നൈയിൽ ആയത് കൊണ്ട് തന്നെ തമിഴിലോ തെലുങ്കിലോ ആയിരുന്നു ശ്രദ്ധ നൽകിയത്. ഇതിനിടയിൽ ഒരു മലയാള സിനിമ ചെയ്യാൻ അവസരം വന്നിരുന്നു. എന്നാൽ കോവിഡ് വന്നതോടെ സിനിമ മുടങ്ങുകയായിരുന്നു. കുറച്ച് അവസരങ്ങൾ വന്നിരുന്നെങ്കിലും അതെല്ലാം ഓരോ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. എന്നാൽ സ്വന്തം സുജാത എന്ന പരമ്പരയുടെ തിരക്കഥ വായിച്ചപ്പോൾ വല്ലാത്ത ഒരു അടുപ്പം തോന്നി അതിനോട്. കഥ വായിച്ചപ്പോൾ തിരിച്ചുവരവിന് ഇതിനേക്കാൾ വലിയ ഒരു അവസരം ലഭിക്കില്ല എന്ന് എനിക്ക് ഉറപ്പായി. അതോടെ ഞാൻ ഓക്കേ പറയുകയായിരുന്നു. മഞ്ജു ചേച്ചിക്ക് മികച്ച ഒരു തിരിച്ചു വരവ് ഹൗ ഓൾഡ് ആർ യു വിലൂടെ ലഭിച്ചോ അത് പോലെ തന്നെയാണ് എനിക്ക് ഈ സീരിയൽ എന്നും ചന്ദ്ര പറഞ്ഞു.