വർഷങ്ങൾക്ക് ശേഷമാണ് അന്ന് പിഷാരടി തന്നെ ചതിച്ചതാണെന്ന് മനസ്സിലായത്!

മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് സലിം കുമാർ. ഹാസ്യം അനായാസം കൈകാര്യം ചെയ്യുന്ന താരം തന്റെ അഭിനയമികവിലൂടെ ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്.…

Salim Kumar about Pisharody

മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് സലിം കുമാർ. ഹാസ്യം അനായാസം കൈകാര്യം ചെയ്യുന്ന താരം തന്റെ അഭിനയമികവിലൂടെ ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. 2010 ൽ മികച്ച നടനുള്ള ദേശിയ പുരസ്‌ക്കാരവും താരം സ്വന്തമാക്കി. ഇപ്പോഴിതാ സലിം കുമാർ തന്റെ അടുത്ത സുഹൃത്തായ രമേശ് പിഷാരടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ മിമിക്രി  ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ലെ അഗംമായിരുന്നു പിഷാരടി എന്നും അന്നേ കൗണ്ടറുകളിൽ കൂടി മറ്റുള്ളവരെ തോൽപ്പിക്കാനുള്ള കഴിവ് താരത്തിന് ഉണ്ടായിരുന്നുവെന്നും സലിം പറഞ്ഞു. ഒരിക്കൽ പിഷാരടി തന്നെ പറ്റിച്ച സംഭവം ജെ ബി ജംക്ഷനിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു സലിം കുമാർ.

Salim Kumar Images
Salim Kumar Images

സിനിമയില്‍ വന്നതിനു ശേഷം ആണ് ഞാൻ ഒരു മിമിക്സ് ട്രൂപ്പ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. അതിന്റെ മുന്നോടിയായി ട്രൂപ്പിലേക്ക് കുറെ പുതുമുഖങ്ങളെ അന്വേഷിച്ച്‌ ഒരു പരസ്യം നല്‍കി. കുറച്ച് പേര് വന്നിരുന്നു. വെളുത്തു മെലിഞ്ഞൊരു പയ്യന്‍ വന്നു ‘ക’ മാത്രം വെച്ച്‌ സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു. സിനിമ നടന്മാരെ അനുകരിക്കുമോ എന്ന് ചോദിച്ചപ്പോൾ കുറെ പേരെ അനുകരിച്ചു. അതിൽ വലിയ ഗുണമൊന്നും ഇല്ലായിരുന്നുവെന്നാണ് സലിം ഒരു ചിരിയോട് കൂടി പറഞ്ഞത്.

Ramesh Pisharody
Ramesh Pisharody

ആ സമയത്ത് ആയിരുന്നു നിറം സിനിമ പുറത്തിറങ്ങുന്നത്. ചിത്രം വലിയ വിജയമായി ഓടിക്കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. നിറത്തിലെ നായകന്മാരില്‍ ഒരാളായ ബോബന്‍ ആലുംമൂടന്റെ ശബ്ദം അറിയാമെന്നു പറഞ്ഞ് പിഷാരടി ഒരു ഡയലോഗ് പറഞ്ഞു. അന്ന് ഞാൻ നിറം സിനിമ കണ്ടില്ലായിരുന്നു. അത് കൊണ്ട് തന്നെ ബോബന്റെ ശബ്ദത്തെ കുറിച്ച് എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ ഇന്റർവ്യൂ ചെയ്യാൻ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അടിപൊളി എന്നാണ് പറഞ്ഞത്. അങ്ങനെ ആ പയ്യനെ ഞങ്ങൾ ട്രൂപ്പിലേക്ക് സെലെക്റ്റ് ചെയ്തു. അതിനു ശേഷവും ഞാൻ നിറം കണ്ടിരുന്നില്ല.

Salim Kumar
Salim Kumar

ആ സംഭവം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം പുണ്യം എന്ന ചിത്രത്തില്‍ ബോബന്‍ ആലുംമൂടനൊപ്പം അഭിനയിക്കാന്‍ എനിക്ക് ഒരു അവസരം വന്നു. അന്നാണ് ഞാൻ ആ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാകുന്നത്. അന്ന് പിഷാരടി അവതരിപ്പിച്ച ശബ്ദം അല്ലായിരുന്നു യഥാർത്ഥത്തിൽ ബോബന്റേത്. നിറത്തിൽ ബോബന് വേണ്ടി മറ്റൊരാൾ ഡബ്ബ് ചെയ്യുകയായിരുന്നു. അന്നാണ് പിഷാരടി തന്നെ ചതിച്ചതായിരുന്നുവെന്നു താൻ മനസിലാക്കിയതെന്നാണ് സലിം കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞത്.