ഇതിലും വലിയ ഒരു സന്തോഷം ഇനി ലഭിക്കാൻ ഇല്ല, മഞ്ജു വാര്യർ!

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന…

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു. പ്രായത്തെ വെറും സംഖ്യ മാത്രമാക്കി ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ജു തന്നെയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

നിരവധി പേരാണ് താരത്തിന്റെ പുതിയ ഗെറ്റപ്പിനെ അനുകരിച്ച് കൊണ്ട് രംഗത്ത് വന്നത്. കൊച്ചുകുട്ടികൾ പോലും മഞ്ജുവിനെ അനുകരിച്ച് കൊണ്ട് എത്തിയിരുന്നു.  അവരെല്ലാം തന്നെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജു വാര്യർ തന്നെ പങ്കുവെച്ച ഒരു ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ വൈറൽ ലുക്കിനെ അനുകരിച്ചിരിക്കുന്ന ഒരു മുത്തശ്ശിയുടെ ചിത്രങ്ങൾ ആണ് മഞ്ജു തന്റെ സോഷ്യൽ മെയ്യ് പേജിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്. ഇതിലും വലിയ ഒരു സന്തോഷം ഇനി കിട്ടാനില്ല എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയ തലക്കെട്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് മിഡിയും ടോപ്പുമണിഞ്ഞ് കൈവീശി കാണിക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. മഞ്ജുവിനെ പോലെ ഹെയർ സെറ്റ് ചെയ്യാനും മുത്തശ്ശി മറന്നില്ല. വളരെ പെട്ടന്നാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ലക്ഷ്മി മുത്തശ്ശിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.