പെൺകുട്ടികൾ അത് കാണിച്ചാൽ ഓഹോ, ആൺകുട്ടികൾ കാണിക്കുമ്പോൾ ആഹാ!

    Anupama Parameswaran interview
    Anupama Parameswaran interview
    Follow Us :

    പ്രേമം എന്ന ഹിറ്റ് സിനിമയിൽ കൂടി മലയാളത്തിന് ലഭിച്ച നടിയാണ് അനുപമ, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അനുപമ മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകയാണ്, അതിന്റെ കാരണം താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നുമാണ് അനുപമ പറയുന്നത്. ഇപ്പോൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ച വീ ഹാവ് ലെഗ്‌സ് ക്യാമ്പയിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനുപമ.

    കാലുകൾ കാണുന്ന ചിത്രം അനശ്വര തന്റെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള ഫോട്ടോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണമാണ് അനശ്വര നേരിടേണ്ടിവന്നത്. പക്ഷേ പിന്നീട് അനശ്വരക്ക് പിന്തുണയുമായി ഒരുപാട് നടിമാര് രംഗത്തുവന്നു. റിമാ കല്ലിങ്കലാണ് #Wehavelegs എന്ന ക്യാമ്പയിൻ തുടക്കമിട്ടത്, ഇതിന് പിന്നാലെ അന്ന ബെൻ, അനശ്വര പരമേശ്വരൻ തുടങ്ങിയ താരങ്ങളും പിന്തുണയുമായി എത്തിയിരുന്നു.

    അടുത്തിടെ ഒരു അഭിമുഖത്തിൽ അനുപമ #wehavelegs എന്ന ക്യാമ്പിനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അവതാരകൻ അനുപമയോട് വീഹാവ് ലെഗ്‌സ് കാമ്പയിനെ കുറിച്ച് ചോദിച്ചപ്പോൾ,  താങ്കൾ മുണ്ടു മടക്കി കുത്താറുണ്ടോ എന്നാണ് താരം അവതാരകനോട് തിരിച്ച് ചോദിച്ചത്. അവതാരകൻ അപ്പോൾ ഉണ്ട് എന്ന മറുപടിയാണ് നൽകിയത്.

    പുരുഷന്മാർ മുണ്ടു മടക്കി കുത്തുമ്പോൾ കാലുകൾ കാണുന്നതിന് യാതൊരു പ്രശ്നവുമില്ല. എന്നാൽ സ്ത്രീകൾ ഇത്തരത്തിൽ കാലുകൾ കാണിച്ചാൽ അത് ചോദ്യം ചെയ്യാൻ നിരവധി പേരാണ് വരുന്നത്. ആണുങ്ങൾ ചെയ്യുമ്പോൾ ആഹാ, പെണ്ണുങ്ങൾ ചെയ്താൽ ഓഹോ. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപാട്. ഇതിനൊക്കെ മാറ്റം വരാൻ വേണ്ടിയാണ് അത്തരത്തിൽ ഒരു ക്യാംപയിൻ തുടങ്ങിയതും ഞാൻ അതിന്റെ ഭാഗമായതും.