ഷാരൂഖാന് എതിരെ വിവാദ പ്രസ്താവനയുമായി കങ്കണ!

ബോളിവുഡിലെ വിവാദങ്ങളുടെ റാണി എന്നാണ് കങ്കണ റൊണാൾട്ട് അറിയപ്പെടുന്നത്. ബോളിവുഡിലെ പല സൂപ്പർസ്റ്റാറുകളെ കുറിച്ചും പല വിവാദപരാമര്ശങ്ങള് ഉന്നയിച്ച് കൊണ്ടും താരം എത്തിയിട്ടുണ്ട്. നിരവധി താരങ്ങൾ ആണ് കങ്കണയുടെ വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളത്. എന്നാൽ ഇതിൽ…

ബോളിവുഡിലെ വിവാദങ്ങളുടെ റാണി എന്നാണ് കങ്കണ റൊണാൾട്ട് അറിയപ്പെടുന്നത്. ബോളിവുഡിലെ പല സൂപ്പർസ്റ്റാറുകളെ കുറിച്ചും പല വിവാദപരാമര്ശങ്ങള് ഉന്നയിച്ച് കൊണ്ടും താരം എത്തിയിട്ടുണ്ട്. നിരവധി താരങ്ങൾ ആണ് കങ്കണയുടെ വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളത്. എന്നാൽ ഇതിൽ പലരും കങ്കണ ഉന്നയിക്കുന്ന വിവാദങ്ങളോട് പ്രതികരിക്കാറില്ല എന്നതാണ് സത്യം. ഹൃഥ്വിക് റോഷൻ, അമീർ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺവീർ കപൂർ തുടങ്ങിയ താരങ്ങളും ഇത്തരത്തിൽ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖാനെതിരെയാണ് താരം വിമർശനവുമായി എത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിൽ കൂടിയാണ് കങ്കണ പ്രസ്ഥാവന നടത്തിയിരിക്കുന്നത്. കങ്കണയും ഷാരൂഖാനും ഒന്നിച്ച് അഭിനയിച്ച ഗ്യാംങ്സ്റ്ററിന്റെ പതിനഞ്ചാം വാര്‍ഷികത്തിലാണ് കങ്കണ ട്വിറ്റ് ചെയ്തിരിക്കുന്നത്. കങ്കണയുടെ ട്വിറ്റ് ഇങ്ങനെ,

‘പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ നായികയായ ഗ്യാംങ്സ്റ്റര്‍ ഇറങ്ങുന്നത്. എന്റെയും ഷാരൂഖ് ഖാന്റെയും വിജയഗാഥകളാണ് എന്നും മികച്ചത്. എന്നാല്‍ ഷാരൂഖ് ജിയെ പോലെയായിരുന്നില്ല ഞാന്‍. ദല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സിനിമ പശ്ചാത്തലമുള്ളവരാണ്. അതേസമയം നേരെ ഇംഗ്ലീഷ് പോലുമറിയാത്ത, വലിയ വിദ്യാഭ്യാസമില്ലാത്ത ഞാന്‍ ഹിമാചല്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് സിനിമയിലെത്തിയത്’ എന്നാണ് കങ്കണ പറഞ്ഞത്.

എന്നാൽ ട്വിറ്റ് പുറത്ത് വന്നതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാരൂഖാന്റെ ആരാധകർ. ഷാരൂഖാന്റെ മാതാപിതാക്കൾ എപ്പോഴാണ് സിനിമയിൽ അഭിനയിച്ചത് എന്നാണു ആരാധകർ ചോദിച്ച ചോദ്യങ്ങളിൽ കൂടുതലും. അച്ഛനമ്മമാരിൽ ആരെങ്കിലും അഭിനയിച്ച ഒരു സിനിമയുടെ പേര് പറയാമോ കങ്കണയ്ക്ക് എന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒന്നും കങ്കണ ഇത് വരെ നൽകിയിട്ടില്ല.