ആശാന്റെ കൈ തല്ലി ഓടിച്ചു, ദേ ഫോട്ടോയും ഉണ്ടല്ലോ ; അയ്യേ പറ്റിച്ചേ എന്ന് താരസുന്ദരി!

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. നടൻ സൗന്ദര്യം കൊണ്ട് ഡയമണ്ട് നെക്ലേസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ കടന്നു വന്ന അനുശ്രീ ഇന്ന് മലയാള സിനിമയിലെ മുൻനിര നായികപട്ടികയിലാണ് ഉള്ളത്. ഏതൊരു കാര്യത്തെ കുറിച്ചും വ്യക്തമായ തീരുമാനവും…

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. നടൻ സൗന്ദര്യം കൊണ്ട് ഡയമണ്ട് നെക്ലേസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ കടന്നു വന്ന അനുശ്രീ ഇന്ന് മലയാള സിനിമയിലെ മുൻനിര നായികപട്ടികയിലാണ് ഉള്ളത്. ഏതൊരു കാര്യത്തെ കുറിച്ചും വ്യക്തമായ തീരുമാനവും അഭിപ്രായവുമുള്ള അനുശ്രീയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രം ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. ഒരു കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടുകൊണ്ട് നിൽക്കുന്ന ചിത്രമാണ് അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്താണ് അനുവിന് പറ്റിയത് എന്നറിയുവാനായി താരത്തിന്റെ ആരാധകർ എല്ലാം കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.പിന്നീടാണ് മനസിലായത് താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇതെന്ന്. “മുറുകെ പിടിക്കുന്നു …. ശരിയെന്ന് തോന്നുന്നു …. കൈകോർത്തു, താര” എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. മോഹൻലാൽ നായകനായെത്തുന്ന 12ത് മാൻ എന്ന സിനിമയുടെ ഷൂട്ടിന് ശേഷമാണ് താരയുടെ സെറ്റിൽ അനുശ്രീ ജോയിൻ ചെയ്തത്. ഈ ചിത്രത്തിന് പിന്നാലെ തന്റെ കൈയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നു കാണിയ്ക്കുവാൻ വേണ്ടി താരം പുതിയ ചിത്രം കൂടി പങ്കുവെച്ചിട്ടുണ്ട്.