നീണ്ട ഒരു ഇടവേളയ്ക്ക് മിയയുടെ ജീവിതത്തിൽ ഒരു സന്തോഷം കൂടി!

miya-new1
miya-new1

മലയാള സിനിമാ ലോകത്തിനെ സംബന്ധിച്ച് വിവാഹം കഴിഞ്ഞതിന് ശേഷം അഭിനയത്തിൽ സജീവമാകുന്ന നടിമാരാണ് ഇപ്പോൾ നിലവിലുള്ളത്.അതെ പോലെ തന്നെ ഏറ്റവും പ്രധാനമായി പ്രസവത്തിന് ശേഷം അഭിനയലോകത്തിലേക്ക് ഒരു തിരിച്ചു വരവ് അസാധ്യ൦ തന്നെയാണ്.പക്ഷെ എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച്‌ മിയ ജോര്‍ജ്ജ് ആ കാഴ്ചപ്പാടുകൾക്ക് എല്ലാം വലിയ മാറ്റം വരുത്തി കൊണ്ട് സിനിമാ ലോകത്ത് വീണ്ടും സജീമാകാനുള്ള ഒരുക്കത്തിലാണ്.നീണ്ട കുറെ നാളുകൾക്ക് ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചു വരുന്ന സന്തോഷം പങ്ക് വെച്ച് കൊണ്ട് മിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍  ഒരു മനോഹര വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത് ഷൂട്ടിന് വേണ്ടി പുറപ്പെടുന്ന ഒരു മനോഹര വീഡിയോയാണ്.

miya01
miya01

‘ജോലി ചെയ്യുന്ന അമ്മ എന്ന പദവി ആസ്വദിയ്ക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് മിയ ഒരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.ഈ വീഡിയോയ്ക്ക് മിയ നൽകിയിരിക്കുന്ന ഹാഷ് ടാഗുകൾ വളരെ വേറിട്ടത് തന്നെയാണ്.വര്‍ക്കിങ് വുമണ്‍, ബാക്ക് ടു വര്‍ക്ക്, ഷൂട്ട് മൂഡ് ഓണ്‍ എന്നിങ്ങനെയാണ് ഹാഷ് ടാഗുകള്‍.മിയ അഭിനയലോകത്തിലേക്കെത്തിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ്. തുടർന്ന് മലയാള സിനിമയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കുവാൻ താരത്തിന് സാധിച്ചു. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് താരം. 2020 ൽ ആയിരുന്നു വ്യവസായിയായ അശ്വിൻ ഫിലിപ്പുമായി മിയ വിവാഹിതയായത്.തുടർന്ന് കഴിഞ്ഞിടയ്ക്കായിരുന്നു ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തിയത്. മകൻ ലൂക്കയുടെ വിശേഷങ്ങളുമായി മിയ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്.

miya 2
miya 2

മിയ ഗർഭകാലങ്ങൾ ഒന്നും തന്നെ ആരാധകർ അറിഞ്ഞിരുന്നില്ല. താരത്തിന്റെ ഈ പ്രവർത്തിയെ ചൂണ്ടികാട്ടി നിരവധി ആരാധകർ മിയയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. താരത്തെ അനുകൂലിച്ച് ആരാധകർ എത്താനുള്ള കാരണമായി കരുതുന്നത്. മറ്റു താരങ്ങൾ ഗർഭകാലയളവിലെ അതിരുകടന്നുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങയിൽ വന്ന് സൈബർ അക്രമങ്ങളിലേക്കും മറ്റും വഴിതിരിച്ചുവിടാറുള്ളത് പതിവായ സാഹചര്യത്തിൽ ഇതിലൊന്നുപ്പെടാതെ തന്റെ സന്തോഷ നിമിഷങ്ങൾ വിമർശനങ്ങൾക്കും മറ്റും ഇടക്കാതിരുന്ന താരത്തിന്റെ ഈ പ്രവർത്തിയാണ്.മലയാള സിനിമ നടിമാരിൽ  ഏറ്റവും കൂടുതൽ വ്യക്തികൾ പിന്തുടരുന്ന താരം കൂടിയാണ് മിയ.